ഇസലാമാബാദ്: തങ്ങളുടെ ആണവ കേന്ദ്രങ്ങളുടെ പട്ടിക പരസപരം കൈമാറി ഇന്ത്യയും പാകിസതാനും. ഇരുരാജ്യങ്ങൾക്കുമിടയിൽ ആണവ അക്രമം തടയുന്നത് സംബന്ധിച്ചുള്ള ഉടമ്പടിയുടെ ഭാഗമായാണ് പട്ടിക കൈമാറ്റം.വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.


പാകിസതാനിലെ ആണവ കേന്ദ്രങ്ങളുടെയും സൗകര്യങ്ങളുടെയും പട്ടിക ഇന്ത്യൻ ഹൈക്കമ്മീ ഷന്റെ പ്രതിനിധിക്ക് വെള്ളിയാഴച പാക് വിദേശകാര്യ മന്ത്രാലയം കൈമാറി. ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം ഇന്ത്യൻ ആണവ സഥാപനങ്ങളുടെ പട്ടിക പാക ഹൈ കമീഷണർ പ്രതിനി ധിക്കും കൈമാറി.

1988 ഡിസംബർ 31നാണ ഇരു രാജ്യങ്ങൾക്കുമിടയിൽ ആണവായുധ അക്രമ നിരോധന ഉടമ്പടി ഉണ്ടാകുന്നത. 1992 ജനുവരി ഒന്നു മുതൽ വിവരകൈമാറ്റം കൃത്യമായി ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്നുണ്ട്.