അബുദാബി: ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ വിമാന സർവ്വീസ് വൈകുമെന്ന് സൂചന. ജുലൈ 21 വരെ യാത്രാ വിമാന സർവ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേസ്.

ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ് എയർവേസിന്റെ ഈ മറുപടി. യാത്രാവിലക്ക് പിൻവലിച്ചിട്ടില്ലെന്നും, ജുലൈ 21 വരെ സർവ്വീണ്ടാകില്ലെന്നും ഇത്തിഹാദ് ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ ജുലൈ ഏഴ് മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് സർവ്വീസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചിട്ടുണ്ട്.