ന്യൂഡൽഹി: ഏപ്രിൽ സെഷൻ ജെഇഇ മെയിൻ പരീക്ഷ മാറ്റിവച്ചു. 27,28,30 തീയിതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് തീയതി അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.