റാഞ്ചി: ജനുവരി പതിനാറിന് ആരംഭിക്കുന്ന കോവിഡ് വാക്സിൻ വിതരണത്തിനെതിരെ ജാർഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത. വാക്സിൻ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനു മുമ്പ് അതിന്റെ ആധികാരികത പ്രസക്തി, എന്നിവ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

'വാക്സിനേഷൻ നടത്താൻ ശരിയായ നടപടിക്രമങ്ങൾ ആവശ്യമാണ്. അതിനായി രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുത്. രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായല്ല ഇത് പറയുന്നത്. പൊതുക്ഷേമപരമായ എല്ലാ കാര്യത്തിനും കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും', ബന്ന പറഞ്ഞു.

അതേസമയം രാജ്യത്ത് ജനുവരി 16 മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രക്രിയയാണ് ഇന്ത്യയിൽ നടക്കുക. ആദ്യഘട്ടത്തിൽ മൂന്നുകോടി ആളുകൾക്ക് വാക്‌സിൻ നൽകും. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണിപ്പോരാളികളും ഉൾപ്പെടുന്നതാണ് ആദ്യഘട്ടം. തുടർന്ന് 27 കോടിയോളം ആളുകൾക്ക് വാക്സിൻ നൽകും.