കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാത്രമല്ല ശവസംസ്‌കാരത്തിനുമുണ്ട് പെൺസാന്നിധ്യം. കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരച്ചടങ്ങിന് നേതൃത്വം നൽകി ജോസ്ഗിരിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തക ജിസ്‌ന ജോസഫ് ശ്രദ്ധേയമാകുന്നു.

കഴിഞ്ഞ ദിവസം ജോസ്ഗിരിയിൽ മരിച്ച തോമസ് കല്ലറയ്ക്കലിന്റെ സംസ്‌കാരച്ചടങ്ങിനാണ് ഡിവൈഎഫ്‌ഐ ജോസ്ഗിരി യൂണിറ്റ് പ്രസിഡന്റ് ജിസ്‌ന മോൾ ജോസഫ് വെള്ളിയാംകണ്ടത്തിൽ നേതൃത്വം നൽകിയത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് സംസ്‌കാരം നടത്തേണ്ടത് എന്നറിഞ്ഞയുടൻ ജിസ്‌ന മുന്നോട്ടുവരികയായിരുന്നു.

ഡിവൈഎഫ്‌ഐ പ്രവർത്തകരായ സുബിൻ ഇല്ലിക്കുന്നുംപുറത്ത്, എബി വെള്ളിയാംകണ്ടത്തിൽ, രഞ്ജിത്ത് വെട്ടിക്കൊമ്പിൽ, ബിബിൻ ഇളയിടത്ത്, അജിത്ത് കല്ലിങ്കൽ എന്നിവർ ജിസ്നക്കൊപ്പം ഉണ്ടായിരുന്നു. ജി സ്‌നയുടെ നേതൃത്വത്തിൽ നടത്തുന്ന കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.