കോട്ടയം: കേരളാ കോൺഗ്രസ്സ് (എം) സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ സിപിഐക്കെതിരായി വിമർശന ഉയർന്നെന്ന വാർത്തകൾ തള്ളി ജോസ് കെ മാണി. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകളിൽ യാതൊരു വിശ്വാസതയും ഇല്ലാത്തതാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ ഭിന്നത ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ചിലരുടെ ശ്രമമാണ് ഈ വാർത്തയ്ക്ക് പിന്നിലെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ജോസ് കെ മാണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സ്‌നേഹിതരേ!
കേരളാ കോൺഗ്രസ്സ് (എം) സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ സിപിഐക്കെതിരായി വിമർശനം എന്ന പേരിൽ ചില മാധ്യമങ്ങളിലും സോഷ്യൽമീഡിയായിലും വാർത്തപ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട് അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകളിൽ യാതൊരു വിശ്വാസതയും ഇല്ലാത്തതാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ ഭിന്നത ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ചിലരുടെ ശ്രമമാണ് ഈ വാർത്തയ്ക്ക് പിന്നിൽ.

ഇടതുപക്ഷജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചു എന്ന വിലയിരുത്തലാണ് പാർട്ടി സ്റ്റിയറിങ് കമ്മറ്റി യോഗം ഈ കഴിഞ്ഞ ദിവസം നടത്തിയത്. കേരളാ കോൺഗ്രസ്സ് (എം) മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐ ഉൾപ്പടെയുള്ള എല്ലാ ഘടകകക്ഷികളുടെ പ്രവർത്തനങ്ങളിൽ പൂർണ്ണ തൃപ്തിയുണ്ടെന്നാണ് സ്റ്റിയറിങ് കമ്മറ്റി വിലയിരുത്തിയത്. ഇതിന് വിപരീതമായ കാര്യങ്ങളാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.