തിരുവനന്തപുരം: പിണറായിക്ക് കരുണാകരന്റെ ശൈലിയെന്ന് കെ മുരളീധരൻ എംപി. ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ളയാണ് പിണാറായി. കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് കോൺഗ്രസ് നേതൃത്വ ക്യാംപിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ

ഇന്ത്യ മുഴുവൻ ജനാധിപത്യവിരുദ്ധമായ രീതിയിൽ സർക്കാരിനെ അട്ടിമറിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപി അധികാരത്തിലെത്തിയാലും കോൺഗ്രസ് തീർന്ന് കിട്ടിയാൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇവർ രണ്ടുപേരെയും നേരിടണമെങ്കിൽ ഇന്നലെയുള്ള ആയുധങ്ങളുമായി പോയാൽ ശരിയാവില്ല. യുദ്ധം ജയിക്കണമെങ്കിൽ മൂർച്ചയുള്ള ആയുധം വേണം. അതുകൊണ്ട് ആദ്യം വേണ്ടത് നമുക്കിടയിൽ യോജിപ്പാണ്. അങ്ങനെ മുന്നോട്ട് പോയാൽ നമ്മൾ ജയിക്കും. അതിന് ഏറെ പണിയെടുക്കണം. പാർട്ടിക്ക് പാർട്ട് ടൈം പ്രവർത്തകരെ ആവശ്യമില്ല. ഫുൾ ടൈമറർ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സാമുദായിക സംഘടനകളുമായി നല്ല ലൈനിൽ പോകണം. പറയുമ്പോൾ കൈയടിക്കാൻ ആളുണ്ടാകും. പക്ഷെ വോട്ട് കിട്ടില്ല. കെ കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയുമെല്ലാം കാലത്ത് എല്ലാ സാമുദായിക നേതാക്കന്മാരുമായി നല്ല ബന്ധമാണ്. അത് തുടരണമെന്നും മുരളീധരൻ പറഞ്ഞു.