കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തരിച്ചടിയടക്കമുള്ള യുഡിഎഫിലെ പ്രശ്‌നപരിഹാരത്തിന് പുതുവഴികൾ തേടി കെപിസിസി. സോഷ്യൽ ഗ്രൂപ്പുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനം.കെ മുരളീധരനെ കൺവീനർ ആക്കികൊണ്ടാണ് സമിതി രൂപീകരിച്ചത്. മുരളീധരന് പുറമെ കെ സുധാകരൻ, കൊടികുന്നിൽ സുരേഷ്, കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിസി ചാക്കോ, കെവി തോമസ് എന്നിവരടങ്ങുന്നതാണ് പുതിയ സമിതി.

സോഷ്യൽ ഗ്രൂപ്പുകളെ യുഡിഎഫിന് അനുകൂലമായി തദ്ദേശ തെരഞ്ഞെടുപ്പിൽ അണിനിരത്തു ന്നതിൽ പരാജയപ്പെട്ടുവെന്നാണ് തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പ്രധാനകാരണമായി ചൂണ്ടിക്കാ ട്ടപ്പെടുന്നത്.ഈ പ്രശ്‌നത്തിനാണ് ആദ്യം പരിഹാരം തേടുന്നത്.ഈ വിഷയത്തിൽ സോഷ്യൽ ഗ്രൂപ്പുകളെ സമവായത്തിൽ യുഡിഎഫിന് അനുകൂലമായി കൊണ്ടുവരണമെന്ന് പറഞ്ഞ നേതാവായിരുന്നു മുരളീധരൻ.ഈ പശ്ചാത്തലത്തിലാണ് പുതിയ സംഘത്തിന്റെ ചുമതല മുരളീധരന് നൽകുന്നത്.പിന്നാലെ അദ്ദേഹത്തെ തന്നെ കൺവീനറാക്കി സമിതി രൂപീകരിക്കു കയായിരുന്നു.ഒപ്പം മുരളീധരനെ ഒരു പ്രധാനപ്പെട്ട സ്ഥാനത്തേക്ക് നിയോഗിക്കുക കൂടിയാണ് കൺവീനർ സ്ഥാനം നൽകിയതിന് പിന്നിൽ.

ഇതിനുപുറമെ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്ക് ഗുണം ചെയ്യുമെന്ന് ആവർത്തിച്ച നേതാവായിരുന്നു കെ മുരളീധരൻ. എന്നാൽ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ വെൽഫെയർ ബന്ധത്തെ എതിർക്കുകയായിരുന്നു.ഇതിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് വെൽഫെയർ പാർട്ടി നൽകിയ പിന്തുണ ചൂണ്ടിക്കാണിച്ചാ യിരുന്നു മുരളീധരന്റെ മറുപടി.

ഇതിന് പുറമേ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ചുമതലയുള്ള 3 എഐസിസി സെക്രട്ടറിമാരെ ഹൈക്കമാൻഡ് നിയോഗിച്ചിട്ടുണ്ട്. ബൂത്ത് തലം വരെയുള്ള പ്രവർത്തനം ഏകോപിപ്പിക്കുകയാണ് ദൗത്യം. സംഘത്തിന്റെ പ്രവർത്തനങ്ങൾക്കും താരിഖ് അൻവർ മേൽനോട്ടം വഹിക്കും.തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിക്കകത്ത് ഉടലെടുത്ത പരസ്യവാക്പോര് അവസാനിപ്പിക്കണമെന്ന കർശന നിർദേശവുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അൻവർ കെപിസിസി നേതൃത്വത്തിന് കത്തയച്ചിരുന്നു. പരാതികൾ പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും അവയ്ക്ക് പരിഹാരം കാണുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.

അതേസമയം കോൺഗ്രസിനുള്ളിൽ നേതൃമാറ്റ ആവശ്യം ശക്തമാകുന്നതിനിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നീക്കങ്ങൾ ശക്തമായി. കെ മുരളീധരൻ, കെ സുധാകരൻ എന്നിവരാണ് കെപിസിസി അധ്യക്ഷ പദവി മോഹിച്ചു രംഗത്തുള്ളത്. ഇവർക്ക് വേണ്ടി അണികൾ പലയിടങ്ങളിലുമായി പോസ്റ്ററുകളും പതിക്കുന്നുണ്ട്. ഇന്ന് തൃശ്ശൂരിൽ കെ മുരളീധരന് വേണ്ടിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ മുരളീധരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തിലാണ് പോസ്റ്റർ. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്ടും മുരളീധരന് വേണ്ടി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് എതിരായ പരോക്ഷ വിമർശനമാണ് പോപോസ്റ്ററുകളിലുള്ളത്. കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കുവാൻ കരുത്തുറ്റ തീരുമാനമെടുക്കുവാൻ കഴിവുള്ള കെ.മുരളീധരനെ ചുമതലയേൽപ്പിക്കുക എന്നാണ് കോഴിക്കോട്ട് പ്രത്യക്ഷപ്പെട്ട ബോർഡിൽ പറയുന്നത്. പാർട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കുവാൻ പ്രവർത്തകർക്ക് ഊർജം പകരുവാൻ നേതൃത്വം മുരളീധരന്റെ കൈകളിൽ വരട്ടെ എന്നും ബോർഡിൽ ആവശ്യപ്പെടുന്നു.ഈ സാഹചര്യത്തിൽ മുരളീധരൻ എത്തുന്നതോടെ അണികളിലും പാർട്ടിയിലും നേതൃത്വത്തിലും പുതിയ ഊർജ്ജം ലഭിക്കുമെന്ന കണക്കൂകൂട്ടലിലാണ് കെപിസിസി