കോഴിക്കോട്: മന്ത്രി സ്ഥാനം ലഭിച്ച ഉടനെ കെ.ടി.ജലീൽ നടത്തിയ പ്രശസ്തമായൊരു വാചകമുണ്ട്. മന്ത്രിമാരിൽ കഴിവ് കെട്ടവനെന്ന് ഒരുപക്ഷേ എന്നെ വിളിച്ചേക്കാം. എന്നാൽ അഴിമതികാരെന്ന് പറഞ്ഞുള്ള വിളി എന്നെ കുറിച്ച് നിങ്ങൾക്ക് കേൾക്കേണ്ടി വരികയില്ലെന്ന്. എന്നാൽ ഒരേ സമയം രണ്ടും ഒന്നിച്ച് വിളിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ 'ഉന്നത വകുപ്പ്' മന്ത്രിയായ കെ.ടി.ജലീൽ. കളവ് പറയുന്നതിന്റെ അമാന്യത ഇടക്കിടെ വിളിച്ച് പറഞ്ഞ ജലീൽ കളവ് പറഞ്ഞ് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്ന അവസ്ഥയാണ് പ്രധാന ചർച്ചയാകുന്നത്. ജലീലിന്റെ പതനത്തിൽ ന്യായീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സഖാക്കളായ ന്യായീകരണ തൊഴിലാളികൾക്കുള്ളത്.

തീപ്പൊരി പ്രസംഗം കൊണ്ട് രാഷ്ട്രീയ വേദികളിൽ തീപ്പൊരിക്കാരനായി മാറിയ അപൂർവ്വം രാഷ്ട്രീയ നേതാക്കളിൽ ഓരാളാണ് ജലീൽ. ആരും കേട്ട് നിന്ന് പോകുന്ന അതി മനോഹരപ്രസംഗം. അവതരണം കൊണ്ടും കിടിലൻ പ്രയോഗങ്ങൾ കൊണ്ടും നിക്ഷപക്ഷ ജനങ്ങളെ കൈയിലെടുക്കുന്ന അസാമാന്യ പ്രസംഗ പാടവം.വാക്കുകൾ അളന്ന് മുറിച്ച ഉപയോഗിക്കുന്നതിൽ മിടുക്കൻ. വായനയിലൂടെ സമ്പുഷ്ടമാക്കിയ പദാവലികൾ. ഒന്നും പിഴക്കാത്ത പ്രസംഗങ്ങൾ.

മന്ത്രി സ്ഥാനത്തേക്ക് വന്നപ്പോൾ ഒന്നിനൊന്ന് പിഴക്കുന്നതാണ് ജനം കണ്ടത്. തദ്ദേശ മന്ത്രിയായപ്പോൾ ചെയ്ത വിവര കേടുകൾക്ക് ജില്ലാ സെക്രട്ടറി തന്നെ മന്ത്രിയെ ഫയർ ചെയ്ത അനുഭവം തന്നെയുണ്ട്. കടത്തനാട് മേഖലയിൽ അഴിമതിക്കാരനായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ മന്ത്രിക്കെതിരെ പരാതി ലഭിച്ചു. പാർട്ടിക്കും ലീഗ് എംഎ‍ൽഎ.ക്കുമായിരുന്നു പരാതി ലഭിച്ചത്. ലീഗ് നേതാവായ പാറക്കൽ അബ്ദുല്ല എംഎ‍ൽഎ.യുടെ പരാതി പുറത്ത് സെക്രട്ടറിക്ക് സ്ഥലം മാറ്റം ലഭിച്ചു. ഇതറിഞ്ഞ ജില്ലാ സെക്രട്ടറിയേറ്റിലെ പ്രധാനി മന്ത്രിയെ നേരിട്ട് വിളിച്ച് കടുത്ത അത്യപ്തി അറിയിച്ചിരുന്നു.അന്ന് ജില്ലാ സെക്രട്ടറിയേറ്റിലെ പ്രധാനി മന്ത്രിയുടെ കഴിവ് കേടിനെ കുറിച്ച് പാർട്ടി നേതാക്കളോട് പറഞ്ഞ വിവരങ്ങൾ പാർട്ടിയിൽ അടക്കിപിടിച്ച വർത്തമാനങ്ങളായിരുന്നു.

ലീഗ് വിട്ട് സിപിഎം.കൂടാരത്തിലെത്തിയ ജലീലിനെതിരെ നിരവധി മുന്നേറ്റങ്ങളും പ്രതിഷേധങ്ങളും ലീഗ് നടത്തിയിരുന്നു. യൂത്ത് ലീഗ് നേതാവ് കെ.എം.ഷാജിയും തമ്മിലുള്ള പോര് ഒരു കാലത്ത് മലബാർ രാഷ്ട്രീയത്തിലെ പ്രസംഗ കലയിലെ കൗതകമുണർത്തുന്നതായിരുന്നു. കെ.എം.ഷാജിയും കെ.ടി.ജലീലും തമ്മിലായിരുന്നു പ്രധാന പോരാട്ടം ഏറെ വിവാദങ്ങൾക്കിടയാക്കിയരുന്നു. കഴിഞ്ഞ ഭരണ സമയത്ത് നിയമസഭയിൽ കെ.എം.ഷാജിയും കെ.ടി.ജലീലും തമ്മിലുണ്ടായ പ്രസംഗ പോര് ഒരു കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രണ്ട് പേരും പ്രസംഗം കൊണ്ട് കുലപതികളായവർ. രണ്ട് പേരും രൂക്ഷമായ രീതിയിലാണ് നിയമസഭയിൽ പോരാടിയത. ഇപ്പോഴത്തെ ജലീലിന്റെ പതനം ലീഗിനെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. ലീഗും കെ.ടി.ജലീലും തമ്മിലുള്ള പോരാട്ടത്തിനേക്കാൾ അത് വ്യക്തികൾ തമ്മിലുള്ള പോരാട്ടമായി മാറിയ നിരവധി ഉദാഹരണങ്ങൾ പറയാനാകും. ആദ്യ ഘട്ടത്തിൽ കെ.എം.ഷാജി എംഎ‍ൽഎ.യും കെല പൊതുയോഗങ്ങലിലും ഷാജി ജലീലിനെതിരെ സടകുടഞ്ഞെഴുനേൾക്കാറുണ്ട്.ലീഗിന്റെ ചോറ് തിന്നാണ് ജലീൽ വടിനെ കുറിച്ച് സംസാരിച്ചത് പാർട്ടി കേന്ദ്രങ്ങളിൽ ചൂടേറിയ ചർച്ചക്കിടയാക്കിയിരുന്നു.

കെ.ടി.ജലീലിനെതിരെയുള്ള ആരോപണമുയർന്നത്.പി.എസ്.എം.ഒ.കോളേജിലെ അദ്ധ്യാപക ജോലി അടക്കം ഉദരിച്ച് തീപ്പൊരി ഉയർത്തുന്ന ഷാജി ഇപ്പോൾ ജലീൽ ലീഗിനെ തെറിപറഞ്ഞ് പാല് തന്ന കൈകൾ കൊത്തി ജീവിക്കുന്നുവെന്നാണ് പ്രസംഗിക്കാറുള്ളത്.കഴിഞ്ഞ വർഷം യൂത്ത് ലീഗ് കാസർകോഡ് തുടങ്ങി തിരുവനന്തപുരത്തേക്ക് നടത്തിയ യുവജന യാത്രയിലെ പ്രധാന അറ്റാക്കും കെ.ടി.ജലീന് നേരെ തന്നെയായിരുന്നു. ബന്ധു നിയമന വിഷയത്തിൽ യൂത്ത് ലീഗിന്റെ സമരങ്ങൾക്ക് ഏറെ പ്രാധാന്യവും ലഭിച്ചിരുന്നു.പാണക്കാട് മുനവ്വറലി തങ്ങൾ തന്നെ പ്രക്ഷോഭ സമരത്തിൽ സജീവ സാന്നിധ്യമായി.ശക്തമായ വാദ മുഖങ്ങളുമായി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസും രംഗത്തുണ്ടായി.പി.കെ.ഫിറോസിന് ലഭിച്ച പിന്തുണയി കൂടുതലും ജലീലിനെതിരെ നടത്തിയ അക്രമമായിരുന്നു.