പോത്തൻകോട്: വിതുര കല്ലാറിലെ വട്ടക്കയത്തിൽ കുളിക്കാനിറങ്ങി കാണായതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നൗഫലിന്റെ മൃതദേഹം ഇന്ന് രാവിലെ നാട്ടുകാരാണ് കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കൂട്ടുകാരോടൊപ്പം നൗഫൽ കുളിക്കാനിറങ്ങിയത്. ഈ സമയം കനത്ത ഒഴുക്കുണ്ടായിരുന്നു. രാത്രി തെരച്ചിൽ നടത്താൻ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവുമൂലം കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.