കണ്ണൂർ: കണ്ണൂർ - കാസർകോട്് ദേശീയപാതയിലെ തളിപ്പറമ്പ് തൃച്ഛംബരത്ത് നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. തൃച്ഛംബരം സെന്റ് പോൾസ് ചർച്ചിന് സമീപം താമസിക്കുന്ന പാറപ്പുറത്ത് ഹൗസിൽ ജോമോൻ റാഹേൽ(28)ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 7.30ന് ബൈക്കിൽ പോകവെ ടി.എൻ 33 എ.കെ 1919 നമ്പർ ചരക്കു ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ യുവാവ് കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണമടഞ്ഞത്. ഇലക്ട്രീഷ്യനായ ജോമോൻ തൃച്ഛംബരത്തെ ഡേവീസ-്ഗ്രേസി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജിൻസി, ജിജോ. തളിപ്പറമ്പ് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.