കണ്ണൂർ: കണ്ണൂരിൽ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികൾക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ ഐസ്‌ക്രീം ബോംബാണ് പൊട്ടിയാണ് പരിക്കേറ്റത്. ബോളാണെന്ന് കരുതി ഐസ്‌ക്രീം കപ്പ് വീട്ടിൽകൊണ്ടുവന്ന് കുട്ടികൾ തുറക്കുന്നതിനിടെയാണ് അപകടം. അഞ്ച് വയസുകാരൻ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകൾ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേിലേക്ക് മാറ്റി. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് ഗുരുതരമല്ല.

തെരഞ്ഞെടുപ്പ് സമയത്ത് സംഘർഷം പതിവുള്ള സ്ഥലമാണിത്. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തയ്യാറാക്കിയ ഐസ്‌ക്രീം ബോംബാണ് പൊട്ടിത്തെറിച്ചത് എന്നതാണ് നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ന്ന് രാവിലെയാണ് അപകടം. വീടിനകത്ത് വച്ചാണ് സംഭവം. ഐസ്‌ക്രീം ബോൾ കുത്തിപ്പൊളിക്കാൻ ശ്രമിച്ചപ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

റഹീദിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ കൊണ്ടുവന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അമീന്റെയും റഹീദിന്റെയും കുടുംബം പടിക്കച്ചാലിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഈ പ്രദേശങ്ങളിൽ ആളൊഴിഞ്ഞ പറമ്പിൽ ഇത്തരത്തിൽ ബോംബ് സൂക്ഷിക്കാറുണ്ട്. കതിരൂരിൽ കുറച്ച് ദിവസം മുൻപാണ് ബോംബ് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തികൾ തകർന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകാറുള്ള സ്ഥലമാണിത്.ബിജെപി, എസ്ഡിപിഐ, സിപിഎം ശക്തികേന്ദ്രമാണ് സംഭവസ്ഥലം.