കണ്ണൂർ: ജലപാത സമരം പാർട്ടി ഏറ്റെടുക്കുമെന്ന് ഡി.സിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. കണ്ണൂർ പ്രസ് ക്‌ളബ്ബ്മിറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 'കോൺഗ്രസ് ഭരിക്കുന്ന കോർപറേഷനോ അവിടുത്തെ പ്രദേശവാസികളോ അറിയാതെയാണ് ഉദ്യോഗസ്ഥന്മാർ കാപ്പാട് പ്രദേശത്ത് സർവ്വേ നടത്തുന്നത്. ഈ വിഷയത്തിൽ കണ്ണൂർ കോർപറേഷൻ പ്രതിഷേധ മറിയിച്ചിട്ടുണ്ട് പ്രദേശത്ത് കോൺഗ്രസ് അതുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കുമെന്നും മാർട്ടിൻ പറഞ്ഞു.

ഡി.സി.സി ജനറൽ സെക്രട്ടറിയടക്കം അവിടെ സമരത്തിന് നേതൃത്വം നൽകുന്നുണ്ട് ഒരു സുപ്രഭാതത്തിൽ കണ്ണുർ കോർപറേഷന്റെയുള്ളിൽ ഇങ്ങനെയൊരു സർവ്വേ നടത്തുന്നത് ഒരു പാട് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവിടെ ഉള്ള സമ്പാദ്യമെല്ലാം ചെലവഴിച്ചു വിടെടുത്തവരുടെ കാര്യത്തിൽ ഒഴിയണമെന്നു പറ യുമ്പോൾ പ്രശ്‌നങ്ങളുണ്ട്. കോർപറേഷനെ അറിയിക്കാതെയാണ് സർവ്വേ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ടവരുടെ പ്രശ്‌നങ്ങൾ പാർട്ടി ഏറ്റെടുക്കുമെന്നും മാർട്ടിൻ പറഞ്ഞു.

പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുന്നതിന് യൂനിറ്റ് കമ്മിറ്റികൾ ഡിസംബർ അവസാനവാരത്തോടെ നിലവിൽ വരും 60 വീടുകൾക്ക് അഞ്ചു പേരടങ്ങുന്ന മൈക്രോ കമ്മിറ്റിയാണ് നിലവിൽ വരിക.പാർട്ടിയെ സെമി കാഡർ പാർട്ടിയാക്കുകയെന്ന കെ.പി.സി സി യുടെ നിർദ്ദേശപ്രകാരമാണ് യൂനിറ്റ് കമ്മിറ്റികളെ സജ്ജമാക്കുക.തിരുവനന്തപുരത്ത് ഡി.സി.സി അധ്യക്ഷൻ മാർക്കുള്ള പരിശീലന ക്യാംപ് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

സെമി കാഡർ പാർട്ടിയെന്ന ആശയം എല്ലാ ഡി.സി.സി പ്രസിഡന്റുമാർക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാർട്ടിൻ പറഞ്ഞു.മുൻ ഡി.സി.സി അധ്യക്ഷൻ സതീശൻ പാച്ചേനിയും പരിപാടിയിൽ പങ്കെടുത്തു.കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷനായി. ടി.കെ.എ ഖാദർ നന്ദി പറഞ്ഞു.