കണ്ണൂർ: കണ്ണൂർ നഗരത്തിലെ രണ്ട് കടയിൽ തീപിടുത്തം. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കിങ്സ് മൊബൈൽ സിറ്റിയെന്ന ആക്സസറീസ് ഹോൾ സെയിൽ ഷോപ്പിനാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3.30 തോടെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്നുള്ള അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റെത്തിയാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഷോപ്പിൽ നിന്നും പുകയുയരുന്നത് സമീപത്ത് സാധനമിറക്കാൻ വന്ന ലോറി ഡ്രൈവർമാരാണ് കണ്ടത്.

തുടർന്ന് പഴയബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ റിഷാലിനെ അറിയിക്കുകയായിരുന്നു. റിഷാൽ കടയുടെ അടുത്തെത്തി നോക്കുമ്പോൾ കടയിൽ നിന്നും വലിയ ശബ്ദത്തിൽ എന്തോ പൊട്ടിതെറിക്കുന്നത് കേൾക്കുകയും തുടർന്ന് അഗ്നിശമനസേനയെ വിവരമറിയുക്കുകയുമായിരുന്നു. അഗ്നി ശമന സേന സ്ഥലത്തെത്തുമ്പോഴേക്ക് തീ ആളികത്തിയിരുന്നു.

ഷോപ്പിനകത്തുനിന്നു തന്നെയാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രഥമിക നിഗമനം. മൊബൈൽ ഡിസ്പ്ലേ, ബാറ്ററി, തുടങ്ങി നിരവധി സാധന സാമഗ്രികൾ കത്തിനശിച്ചു.ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കടഉടമ കോഴിക്കോട് സ്വദേശി സഹീർ പറഞ്ഞു.

കണ്ണൂർ പഴയ ബസ് സ്റ്റാന്റിനു സമീപമുള്ളകിങ്ങ്സ് മൊബൈൽ സിറ്റി എന്ന മൊബൈൽ തീപിടിച്ചു.പുലർച്ചെ 3.10നാണ് നിലയത്തിൽ സന്ദേശം എത്തിയത്. സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് 3 യൂനിറ്റ് എത്തി ഒരു മണിക്കൂർപ്രയത്നിച്ച് തീപൂർണ്ണമായും കെടുത്തുകയായിരുന്നു. ഏകദേശം 40 ലക്ഷത്തിന്റെ മൊബൈൽ അനുബന്ധ ഉപകരണങ്ങൾ കത്തിനശിച്ചതായി കട ഉടമയും കോഴിക്കോട് സ്വദേശിയുമായ സഹീർ പറഞ്ഞു.