കണ്ണൂർ: ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന സിപിഎം ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസിന്റെ ലോഗോ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ, ടി.വി.രാജേഷ്, ഡോ.വി.ശിവദാസൻ തുടങ്ങിയ നേതാക്കൾ പ്രകാശനം ചെയ്തു.

ഇരുപതിലേറെ ലോഗോകാ ളാ ണ് പാർട്ടി കോൺഗ്രസിന്റെ ലോഗോ മത്സരത്തിൽ എൻട്രിയായി ലഭിച്ചത്.ഇതിൽ പാപ്പിനിശേരി സ്വദേശിയായ രാജേഷ് കൂനത്തിൽ ഡി.സൈൻ ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്. നേതാക്കളായ ടി.കെ ഗോവിന്ദൻ ,ടി ' ഐ മധുസൂദനൻ ,സി.സത്യപാൽ വി.വി വിനോദ് തുടങ്ങിയവരും പങ്കെടുത്തു.