പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനിടെയുണ്ടായ അപകടത്തിൽ യുവാവും പ്രതിശ്രുത വധുവും മരിച്ചു. സിവിൽ കോൺട്രാക്ടറായ ചന്ദ്രുവും വധു ശശികലയുമാണ് അപകടത്തിൽ മരിച്ചത്. മൈസൂരിലാണ് സംഭവം. കാവേരി നദിയിൽ കുട്ടവഞ്ചിയിൽ നിന്ന് യുവതി കാലുതെറ്റി വീണാണ് അപകടം. യുവതിയെ രക്ഷിക്കാനായി ശ്രമിച്ച യുവാവും വഞ്ചി മറിഞ്ഞ് പുഴയിലേക്ക് വീണു. ഒഴുക്കിൽപ്പെട്ട ഇരുവരെയും കണ്ടെത്തുമ്പോഴും മരണം സംഭവിച്ചിരുന്നു. ഇരുവരും കഴിഞ്ഞ അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. ഈ മാസം 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.