ബേക്കൽ: കാസർകോട് ബേക്കലിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. ആറ് മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി. രാത്രി എഴു മണിയോടെ കാസർകോട് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ ബോട്ട് രണ്ടായി പിളർന്നതായാണ് വിവരം. സംഭവ സ്ഥലത്തേക്ക് കോസ്റ്റൽ പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.