കാഞ്ഞങ്ങാട്: ഇഷ്ടദൈവത്തെ കണ്ട് തൊഴാൻ മലയാളികളുടെ പ്രിയനായിക കാവ്യമാധവൻ ജന്മനാട്ടിലെത്തി. കഴിഞ്ഞ ദിവസമാണ് ദിലീപുമൊന്നിച്ച് കാവ്യ നിലേശ്വരം മന്ദംപുറത്ത് കാവിലെത്തിയത്. ദിലീപിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന കോടതി വിധിക്ക് ശേഷമാണ് താരജോഡികൾ കാവിലെത്തിയത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു ഇരുവരും ക്ഷേത്രസന്ദർശനം നടത്തിയത്. ഉഷാപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തിയാണ് ഇരുവരും മടങ്ങിയത്.

ദിലീപ്കാവ്യ മാധവൻ ദമ്പതികളുടെ ക്ഷേത്രസന്ദർശനത്തിന്റെ ഫോട്ടോയും ഇതിനിടെ സോഷ്യൽ മീഡയയിൽ വൈറലായി.ക്ഷേത്രസന്ദർശത്തിനിടയിലെ ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിലൂടെയായിരുന്നു പുറത്തുവന്നത്.