തിരുവനന്തപുരം: വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് മറുനാടൻ എക്‌സിറ്റ് പോൾ. 77 സീറ്റുമായി കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് ഭരണം കിട്ടും. ഇടതുപക്ഷത്തിന് 59 സീറ്റാണ് എക്‌സിറ്റ് പോൾ പ്രവചനം. ബിജെപിക്ക് രണ്ട് സീറ്റു കിട്ടും. മഞ്ചേശ്വരത്തും നേമത്തുമാണ് ബിജെപിക്ക് അനുകൂല പ്രവചനമുള്ളത്. കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിയും പൂഞ്ഞാറിൽ പിസി ജോർജും മൂന്ന് മുന്നണികളേയും തോൽപ്പിക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. 

മറുനാടൻ എക്‌സിറ്റ് പോൾ ഫലം ഇങ്ങനെ:

ആകെ സീറ്റുകൾ - 140

യുഡിഎഫ് - 77

എൽഡിഎഫ് - 59

എൻഡിഎ- 2

മറ്റുള്ളവർ- 2 (പൂഞ്ഞാർ- പി സി ജോർജ്ജ്, കുന്നത്തുനാട്- ട്വന്റി 20)

ഇഞ്ചേടിഞ്ച് പോരാട്ടമാണ് കേരളത്തിൽ ഉടനീളം. മലപ്പുറത്ത് മുസ്ലിംലീഗിന്റെ സമ്പൂർണ്ണ ആധിപത്യമാണ് യുഡിഎഫിന് വലിയ വിജയം നേടുന്നത്. തിരുവനന്തപുരത്ത് ഏഴ് സീറ്റുകളുമായി യുഡിഎഫ് മുന്നിലെത്തുമെന്നാണ് പ്രവചനം. തിരുവനന്തപുരം പിടിച്ചാൽ കേരള ഭരണം കിട്ടുമെന്ന വിലയിരുത്തലുകൾ ശരിവയ്ക്കുന്നതാണ് മറുനാടന്റെ എക്‌സിറ്റ് പോൾ ഫലവും. തിരുവനന്തപുരത്ത് ഏഴിടത്ത് യുഡിഎഫും ആറിടത്ത് എൽഡിഎഫും ജയിക്കുമ്പോൾ നേമത്ത് വീണ്ടും താമര വിരിയും.

വലിയൊരു തരംഗം ആർക്കും അനുകൂലമായില്ലെന്നതാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന. ഭരണ വിരുദ്ധ വികാരവും ആളിക്കത്തുന്നില്ല. എന്നാൽ സ്ഥാനാർത്ഥി മികവ് കോൺഗ്രസിന് പലയിടത്തും തുണയാകുന്നു. ആലപ്പുഴയിലും കൊല്ലത്തും തൃശൂരിലും എല്ലാം നേടുന്ന വിജയങ്ങൾ ഇതിന് തെളിവാണ്. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ സിപിഎം കരുത്തു കാട്ടുന്നുണ്ട്. എന്നാൽ സിപിഐ ഉൾപ്പെടെയുള്ള ഘടകക്ഷികൾക്ക് മുന്നേറാൻ കഴിയുന്നില്ല. ശ്രേയംസ് കുമാറിന്റെ എൽജെഡി ഒരു തരത്തിലും ഇടതുപക്ഷത്തെ ജയത്തിലേക്ക എത്തിക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ തെക്കൻ ജില്ലകളിൽ യുഡിഎഫിന് മുൻതൂക്കമുണ്ട്. എറണാകുളത്തും ആധിപത്യം നേടുന്നു. കോഴിക്കോട് ഏഴ് സീറ്റുകളുടെ നേട്ടം അവകാശപ്പെടാം. വയനാട്ടിലും മൂന്നിൽ രണ്ടും യുഡിഎഫിനാണ്. മലപ്പുറം ഉൾപ്പെടെ എട്ട് ജില്ലകളിലെ ആധിപത്യമാണ് യുഡിഎഫിന് മുൻതൂക്കം നൽകുന്നത്. കാസർകോട്ടും കണ്ണൂരും പാലക്കാടും തൃശൂരും ഇടുക്കിയും കൊല്ലവും അടക്കം ആറിടത്ത് ഇടതുപക്ഷത്തിനും മുൻതൂക്കമുണ്ട്. എന്നാൽ കൊല്ലത്തടക്കം പല സിറ്റിങ് സീറ്റുകളും സിപിഎമ്മിന് നഷ്ടമാകുമെന്നതാണ് എക്‌സിറ്റ് പോൾ ഫലം നൽകുന്ന സൂചന.

ക്രൈസ്തവ-മുസ്ലിം വോട്ടു ബാങ്കുകൾ യുഡിഎഫിൽ തന്നെ നിലയുറപ്പിക്കുന്നുവെന്നതാണ് വസ്തുത. പാലായിലെ അട്ടിമറി പോലും ഇതിന് തെളിവാണ്. പൂഞ്ഞാറിൽ ഹൈന്ദവ-ക്രൈസ്തവ വോട്ടുകളുടെ ഏകീകരണമാണ് പിസി ജോർജിന് തുണയാകുന്നത്. കുന്നത്തൂനാട്ടിൽ കിറ്റക്‌സിന്റെ ട്വന്റി ട്വന്റി രാഷ്ട്രീയം നിയമസഭയിലേക്കും എത്തുകയാണ്. എറണാകുളത്ത് മറ്റിടത്തൊന്നും കോൺഗ്രസിന്റെ വിജയ സാധ്യതയെ ട്വന്റി ട്വന്റി സ്വാധീനിക്കുന്നില്ല. എന്നാൽ പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോട്ടയത്തും ഇടുക്കിയിലും പ്രതീക്ഷച്ച മുന്നേറ്റം ഇടതുപക്ഷത്തിന് നൽകാൻ കേരളാ കോൺഗ്രസിന് കഴിയുന്നുണ്ടോ എന്ന സംശയം ഈ എക്‌സിറ്റ് പോൾ ഫലങ്ങൾ മുമ്പോട്ട് വയ്ക്കുന്നുണ്ട്.

ജില്ലയും മണ്ഡലവും തിരിച്ചുള്ള എക്‌സിറ്റ് പോൾ ഫലം ചുവടെ: 

കാസർഗോഡ്
ആകെ സീറ്റുകൾ - 05
യുഡിഎഫ് - 01
എൽഡിഎഫ് - 03
ബിജെപി - 01

മഞ്ചേശ്വരം-ബിജെപി
കാസർഗോഡ്-യുഡിഎഫ്
ഉദുമ-എൽഡിഎഫ്
കാഞ്ഞങ്ങാട്-എൽഡിഎഫ്
തൃക്കരിപ്പൂർ-എൽഡിഫ്

കണ്ണൂർ
ആകെ സീറ്റുകൾ - 11
യുഡിഎഫ് - 05
എൽഡിഎഫ് - 06
ബിജെപി - 00

പയ്യന്നൂർ-എൽഡിഎഫ്
കല്ല്യാശ്ശേരി-എൽഡിഎഫ്
തളിപ്പറമ്പ്-എൽഡിഎഫ്
ഇരിക്കൂർ-യുഡിഎഫ്
അഴിക്കോട്-യുഡിഎഫ്
കണ്ണൂർ-യുഡിഎഫ്
ധർമ്മടം-എൽഡിഎഫ്
തലശ്ശേരി-എൽഡിഎഫ്
കൂത്തൂപറമ്പ്-യുഡിഎഫ്
മട്ടന്നൂർ-എൽഡിഎഫ്
പേരാവൂർ-യുഡിഎഫ്

വയനാട്
ആകെ സീറ്റുകൾ - 03
യുഡിഎഫ് - 02
എൽഡിഎഫ് - 01
ബിജെപി - 00

മാനന്തവാടി-എൽഡിഎഫ്
സുൽത്താൻബത്തേരി-യുഡിഎഫ്
കൽപ്പറ്റ-യുഡിഎഫ്

കോഴിക്കോട്
ആകെ സീറ്റുകൾ - 13
യുഡിഎഫ് - 07
എൽഡിഎഫ് - 06
ബിജെപി - 00

വടകര-യുഡിഎഫ്
കുറ്റ്യാടി-യുഡിഎഫ്
നാദാപുരം-എൽഡിഎഫ്
കൊയിലാണ്ടി-എൽഡിഎഫ്
പേരാമ്പ്ര-എൽഡിഎഫ്
ബാലുശ്ശേരി-എൽഡിഎഫ്
എലത്തൂർ-എൽഡിഎഫ്
കോഴിക്കോട് നോർത്ത്-യുഡിഎഫ്
കോഴിക്കോട് സൗത്ത് -യുഡിഎഫ്
ബേപ്പൂർ-എൽഡിഎഫ്
കുന്ദമംഗലം-യുഡിഎഫ്
കൊടുവള്ളി-യുഡിഎഫ്
തിരുവമ്പാടി-യുഡിഎഫ്

മലപ്പുറം
ആകെ സീറ്റുകൾ - 16
യുഡിഎഫ് - 15
എൽഡിഎഫ് - 01
ബിജെപി - 00

കൊണ്ടോട്ടി-യുഡിഎഫ്
ഏറനാട്-യുഡിഎഫ്
നിലമ്പൂർ-യുഡിഎഫ്
വണ്ടൂർ-യുഡിഎഫ്
മഞ്ചേരി-യുഡിഎഫ്
പെരിന്തൽമണ്ണ-യുഡിഎഫ്
മങ്കര-യുഡിഎഫ്
മലപ്പുറം-യുഡിഎഫ്
വേങ്ങര-യുഡിഎഫ്
വള്ളിക്കുന്ന്-യുഡിഎഫ്
തിരൂരങ്ങാടി-യുഡിഎഫ്
താനൂർ-യുഡിഎഫ്
തിരൂർ-യുഡിഎഫ്
കോട്ടക്കൽ-യുഡിഎഫ്
തവനൂർ-യുഡിഎഫ്
പൊന്നാനി-എൽഡിഎഫ്

പാലക്കാട്
ആകെ സീറ്റുകൾ - 12
യുഡിഎഫ് - 04
എൽഡിഎഫ് - 08
ബിജെപി - 00

തൃത്താല-യുഡിഎഫ്
പട്ടാമ്പി-എൽഡിഎഫ്
ഷൊർണ്ണൂർ-എൽഡിഎഫ്
ഒറ്റപ്പാലം-യുഡിഎഫ്
കോങ്ങാട്‌-എൽഡിഎഫ്
മണ്ണാർക്കാട്‌-യുഡിഎഫ്
മലമ്പുഴ-എൽഡിഎഫ്
പാലക്കാട്-യുഡിഎഫ്
തരൂർ-എൽഡിഎഫ്
ചിറ്റൂർ-എൽഡിഎഫ്
നെന്മാറ-എൽഡിഎഫ്
ആലത്തൂർ-എൽഡിഎഫ്

തൃശൂർ
ആകെ സീറ്റുകൾ -13
യുഡിഎഫ് - 06
എൽഡിഎഫ് - 07
ബിജെപി - 00

ചേലക്കര-എൽഡിഎഫ്
കുന്നംകുളം-യുഡിഎഫ്
ഗുരുവായൂർ-യുഡിഎഫ്
മണലൂർ-എൽഡിഎഫ്
വടക്കാഞ്ചേരി-യുഡിഎഫ്
ഒല്ലൂർ-എൽഡിഎഫ്
തൃശൂർ-യുഡിഎഫ്
നാട്ടിക-എൽഡിഎഫ്
കൈപ്പമംഗലം-യുഡിഎഫ്
ഇരിങ്ങാലക്കുട-യുഡിഎഫ്
പുതുക്കാട്-എൽഡിഎഫ്
ചാലക്കുടി-എൽഡിഎഫ്
കൊടുങ്ങാനൂർ-എൽഡിഎഫ്

എറണാകുളം
ആകെ സീറ്റുകൾ - 14
യുഡിഎഫ് - 10
എൽഡിഎഫ് - 03
ട്വന്റി ട്വന്റി-01
ബിജെപി - 00

പെരുമ്പാവൂർ-യുഡിഎഫ്
അങ്കമാലി-യുഡിഎഫ്
ആലുവ-യുഡിഎഫ്
കളമശ്ശേരി-എൽഡിഎഫ്
പരവൂർ-യുഡിഎഫ്
വൈപ്പിൻ-എൽഡിഎഫ്
കൊച്ചി-യുഡിഎഫ്
തൃപ്പുണ്ണിത്തുറ-യുഡിഎഫ്
എറണാകുളം-യുഡിഎഫ്
തൃക്കാക്കര-യുഡിഎഫ്
കുന്നത്തനാട്-ട്വന്റി ട്വന്റി
പിറവം-യുഡിഎഫ്
മൂവാറ്റുപുഴ-യുഡിഎഫ്
കോതമംഗലം-എൽഡിഎഫ്

ഇടുക്കി
ആകെ സീറ്റുകൾ - 05
യുഡിഎഫ് - 02
എൽഡിഎഫ് - 03
ബിജെപി - 00

ദേവികുളം-എൽഡിഎഫ്
ഉടുമ്പുംചോല-എൽഡിഎഫ്
തൊടുപുഴ-യുഡിഎഫ്
ഇടുക്കി-എൽഡിഎഫ്
പീരുമേട്-യുഡിഎഫ്

കോട്ടയം
ആകെ സീറ്റുകൾ - 09
യുഡിഎഫ് - 05
എൽഡിഎഫ് - 03
പിസി ജോർജ്-01
ബിജെപി - 00

പാല-യുഡിഎഫ്
കടുത്തുരുത്തി-യുഡിഎഫ്
വൈക്കം-എൽഡിഎഫ്
ഏറ്റുമാനൂർ-എൽഡിഎഫ്
കോട്ടയം-യുഡിഎഫ്
പുതുപ്പള്ളി-യുഡിഎഫ്
ചങ്ങനാശ്ശേരി-യുഡിഎഫ്
കാഞ്ഞിരപ്പള്ളി-എൽഡിഎഫ്
പൂഞ്ഞാർ-പിസി ജോർജ്

ആലപ്പുഴ
ആകെ സീറ്റുകൾ - 09
യുഡിഎഫ് - 05
എൽഡിഎഫ് - 04
ബിജെപി - 00

അരൂർ-യുഡിഎഫ്
ചേർത്തല-എൽഡിഎഫ്
ആലപ്പുഴ-എൽഡിഎഫ്
അമ്പലപ്പുഴ-യുഡിഎഫ്
കുട്ടനാട്-യുഡിഎഫ്
ഹരിപ്പാട്-യുഡിഎഫ്
കായംകുളം-യുഡിഎഫ്
മാവേലിക്കര-എൽഡിഎഫ്
ചെങ്ങന്നൂർ-എൽഡിഎഫ്

പത്തനംതിട്ട
ആകെ സീറ്റുകൾ - 05
യുഡിഎഫ് - 03
എൽഡിഎഫ് - 02
ബിജെപി - 00

തിരുവല്ല-എൽഡിഎഫ്
റാന്നി-യുഡിഎഫ്
ആറന്മുള-യുഡിഎഫ്
കോന്നി-യുഡിഎഫ്
അടൂർ-എൽഡിഎഫ്

കൊല്ലം
ആകെ സീറ്റുകൾ - 11
യുഡിഎഫ് - 05
എൽഡിഎഫ് - 06
ബിജെപി - 00

കരുനാഗപ്പള്ളി - യുഡിഎഫ്
ചവറ - യുഡിഎഫ്
കുന്നത്തൂർ - എൽഡിഎഫ്
കൊട്ടാരക്കര - എൽഡിഎഫ്
പത്തനാപുരം - എൽഡിഎഫ്
പുനലൂർ - എൽഡിഎഫ്
ചടയമംഗലം - എൽഡിഎഫ്
കുണ്ടറ - യുഡിഎഫ്
കൊല്ലം - യുഡിഎഫ്
ഇരവിപുരം - യുഡിഎഫ്
ചാത്തന്നൂർ - എൽഡിഎഫ്

തിരുവനന്തപുരം
ആകെ സീറ്റുകൾ - 14
യുഡിഎഫ് - 07
എൽഡിഎഫ് - 06
ബിജെപി - 01

വർക്കല - യുഡിഎഫ്
ആറ്റിങ്ങൽ - എൽഡിഎഫ്
ചിറയിൻകീഴ് - എൽഡിഎഫ്
നെടുമങ്ങാട് - യുഡിഎഫ്
വാമനപുരം - യുഡിഎഫ്
കഴക്കൂട്ടം - എൽഡിഎഫ്
വട്ടിയൂർക്കാവ് - എൽഡിഎഫ്
തിരുവനന്തപുരം - യുഡിഎഫ്
നേമം - ബിജെപി
അരുവിക്കര - യുഡിഎഫ്
പാറശാല - യുഡിഎഫ്
കാട്ടാക്കട - എൽഡിഎഫ്
കോവളം - യുഡിഎഫ്
നെയ്യാറ്റിൻകര - എൽഡിഎഫ്