തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർത്താലിനെ തുടർന്ന് നാളെ നടക്കേണ്ട ഒന്നും രണ്ടും വർഷ ഹയർസെക്കണ്ടറി അർധ വാർഷിക പരീക്ഷ നാലാം തീയതിയിലേക്ക് മാറ്റിവെച്ചതായി ഹയർസെക്കണ്ടറി ഡയറക്ടർ അറിയിച്ചു. സാങ്കേതിക സർവകലാശാലയും കേരള സർവകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.