ശബരിമല സന്ദർശനത്തിനായി മല കയറിയ 47കാരി തിരിച്ചിറങ്ങി. കുഞ്ഞിനൊപ്പം എത്തിയ ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് മരക്കൂട്ടത്ത് നിന്ന് തിരിച്ചിരങ്ങിയത്. ഭക്തർക്ക് സംശയം തോന്നാതിരിക്കാൻ ഒപ്പമുണ്ടായിരുന്നവർ ഇരുമുടിക്കെട്ട് കരുതിയിരുന്നു.എന്നാൽ പിന്നീട് പ്രതിഷേധം ഭയന്ന് ഇവർ തിരിച്ച് ഇറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഇരുമുടി ഉപേക്ഷിച്ച് പിൻവാങ്ങി.ഇവരുടെ ഒപ്പമുണ്ടായിരുന്നത് മഫ്തി വേഷത്തിലെ പൊലീസുകാരാണെന്ന് ആണ് വിവരം. അതേ സമയം ശ്രീലങ്കൻ യുവതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പൊലീസ് വൃത്തങ്ങളില് നിന്ന് ലഭ്യമായതുമില്ല.