ദുബായ്: വിശ്വാസത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ഖാദർ പുതിയങ്ങാടിയെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തുവെന്ന് സൂചന. യുക്തിവാദി, സ്വതന്ത്ര ചിന്തകൻ എന്ന ലേബലിൽ പ്രവാചകൻ മുഹമ്മദ് നബിയേയും പത്‌നിമാരേയും കളിയാക്കിയെന്ന കേസിലാണ് അറസ്റ്റ്.

ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ അസഭ്യ വാചകങ്ങളോടെ ശിവലിംഗത്തെ ഫേസ്‌ബുക്കിൽ ചിത്രീകരിച്ച അബ്ദുൾ ഖാദർ എന്ന ഖാദർ പുതിയങ്ങാടിയ്‌ക്കെതിരേയും ആരോപണങ്ങൾ സജീവമായിരുന്നു.

മുസ്ലിംകളെല്ലാം തീവ്രവാദികളും അപരിഷ്‌കൃതരും ആണെന്ന തരത്തിൽ സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് എത്തിയിരുന്നു. ചർച്ചകളിൽ ഒട്ടും നിലവാരം പുലർത്താത്ത ഇയാൾ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയോട് അശ്ലീല ചാറ്റ് നടത്തിയതായും ആരോപണം ഉയർന്നിരുന്നു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പ്രവാചകൻ മുഹമ്മദ് നബി അവരുടെ മാതാപിതാക്കളേക്കാൾ, മക്കളേക്കാൾ, സ്വന്തത്തേക്കാൾ പ്രിയപ്പെട്ടതാണ്. ഖാദറിന്റെ ഈ മുസ്ലിം വിദ്വേഷത്തിന് എതിരെ ദുബായ് പൊലീസിൽ പരാതി കിട്ടിയിരുന്നു.

യേശുവിനെ നിന്ദിച്ചാലും, ശിവനെ നിന്ദിച്ചാലും,പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചാലും നിയമ നടപടി നീതിയുക്തം തുല്യമായിരിക്കും. സമൂഹത്തിൽ നിരന്തരം അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഇത്തരം വർഗ്ഗീയ കോമരങ്ങൾ പുറം ലോകം കാണാതിരിക്കുന്നതാണ് നാട്ടിലെ ഐക്യത്തിനും സമാധാനത്തിനും നല്ലതെന്ന പൊതു വികാരമാമ് മലയാളികൾക്കിടയിൽ ഖാദർ പുതിയങ്ങാടിയുടെ അറസ്റ്റുണ്ടാക്കുന്ന ചർച്ച.

മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ് എന്ന എഴുത്തോടെയാണ് ശിവലിംഗത്തിന്റെ പടം അബ്ദുൾ ഖാദർ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്. ബന്ധപ്പെടുക. ഫോൺ നമ്പർ 9993333 എന്നെഴുതി ശിവലിംഗവും ഉൾപ്പെടുന്ന പോസ്റ്റാണ് ഇയാൾ പങ്ക് വെച്ചിരിക്കുന്നത്. സാധനം ഇലക്ട്രിക് ആണ്. താഴെ സ്പീഡ് കൺട്രോൾ സ്വിച്ച് ഒക്കെയുണ്ട് എന്നും ഇയാൾ കുറിച്ചിരുന്നു. ഇതും പരാതിയായി. ഹിന്ദു വിശ്വാസം അനുസരിച്ച് കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ശിവലിംഗത്തെയാണ് സ്ത്രീകൾക്ക് ഉപയോഗിക്കാനുള്ള സെക്‌സ് ടോയ് എന്ന നിലയിൽ അബ്ദുൾ ഖാദർ പുതിയങ്ങാടി ചിത്രീകരിച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ദുരുപയോഗം ചെയ്യുക മാത്രമല്ല വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുക കൂടിയാണ് ഇതെന്നും ആരോപണം ഉയർന്നിരുന്നു.

നിരീശരവാദി എന്ന് സ്വയം പരിചയപ്പെടുത്തുന്ന അബ്ദുൾ ഖാദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സൈബർ ലോകത്ത് ഉയരുന്നത്. തെറിവിളി മുതൽ ഇവനെ നിയമത്തിന് മുന്നിൽ എത്തിക്കണം എന്ന് വരെയാണ് കമന്റ് ബോക്‌സിലെ അഭിപ്രായ പ്രകടനങ്ങൾ. സംഭവം വിവാദമായതോടെ അബ്ദുൾ ഖാദർ പോസ്റ്റ് പിൻവലിക്കുകയം ചെയ്തു. മതപരമായ അവഹേളനത്തിന് സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിനെതിരെ സൈബർ പൊലീസ് പലപ്പോഴും കർശന നടപടികൾ എടുക്കാറുണ്ട്. എന്നാൽ പലപ്പോഴും വീണ്ടും ഇത്തരം അവഹേളനങ്ങൾ പല ഭാഗത്ത് നിന്നും ഉയർന്ന് വരാറുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അബ്ദുൾ ഖാദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഹിന്ദു വിശ്വാസമനുസരിച്ച് പ്രപഞ്ച നാഥനായ ശിവന്റെ പ്രതിരൂപമാണ് ശിവലിംഗം. ലിംഗപുരാണം എന്ന പൗരാണികവേദം പറയുന്നത് ഏറ്റവും പരമമായ ലിംഗം; സൗരഭ്യം, വർണ്ണം, സ്വാദ് തുടങ്ങിയ ഏതുമേ ഇല്ലാതെ നിർവ്വികാരമായി നിലകൊള്ളുന്നതും, പ്രകൃതിയെന്നോ വിശ്വം എന്നോ ഒക്കെ വിളിക്കപ്പെടുകയും ചെയ്യുന്നതാണ്. വേദകാലാനന്തരം ശിവലിംഗം ശിവഭഗവാന്റെ പുനരുല്പാദനശക്തിയുടെ പ്രതീകമായിത്തീർന്നു. ഇതിനൊപ്പം മുഹമ്മദ് നബിയേയും കളിയാക്കുന്നത് പലരേയും ചൊടിപ്പിച്ചിരുന്നു. ഇതെല്ലാം പരാതിയായി ദുബായ് പൊലീസിന് മുന്നിലെത്തി. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്.

ശിവലിംഗത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഏറ്റവും ചുവട്ടിലുള്ള ഭാഗത്തെ ബ്രഹ്മപീഠമെന്നും, മദ്ധ്യഭാഗത്തെ വിഷ്ണുപീഠമെന്നും, ഏറ്റവും മുകളിലുള്ള ഭാഗത്തെ ശിവപീഠമെന്നും പറയുന്നു. ഇവ പ്രപഞ്ചത്തിലെ മഹാദേവതാഗണവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതായത്ഃ ബ്രഹ്മാവ് (സൃഷ്ടി), വിഷ്ണു (സ്ഥിതി), ശിവൻ (സംഹാരി). വിശിഷ്ടമായും വൃത്താകാരത്തിലുള്ള ചുവട് അഥവാ പീഠം (ബ്രഹ്മപീഠം) മുകൾവശം വെട്ടിവിട്ടിരിക്കുന്ന തൂമ്പോടുകൂടിയ പരന്ന ചായപ്പാത്രത്തെ അനുസ്മരിപ്പിക്കുന്ന ദീർഘാകാരത്തിലുള്ള ഒരു പാത്രത്തിന്റെ ഘടനയെ (വിഷ്ണുപീഠം) ഉൾക്കൊള്ളുന്നു.

ഈ പാത്രാകാരത്തിനുള്ളിൽ ഉരുണ്ട ആകൃതിയിൽ മേൽഭാഗമുള്ള (ശിവപീഠം) ഒരു വൃത്തസ്തംഭം നിലകൊള്ളുന്നു. പലരും ലിംഗത്തെ ദർശിക്കുന്നത് ഈ ഭാഗത്താണ്. ഈ വിശുദ്ധ രൂപത്തേയും ഖാദർ കളിയാക്കിയത്.