കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് ശേഖരവുമായി ഇതര സംസ്ഥാനക്കാർ ഉൾപെടെ മൂന്നുപേർ പിടിയിലായി. ആറു കിലോ കഞ്ചാവുമായി കണ്ണൂർ നഗരത്തിൽ നിന്നും കോഴിക്കോട് സ്വദേശിയെയും രണ്ട് ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളെയുമാണ് വാഹനവുമായി എക്‌സൈസ് പിടികൂടിയത്.

കോഴിക്കോട് സ്വദേശിയായ എ. അനുപ് ഒഡീഷ സ്വദേശികളായ ശങ്കരനാരായണ ആചാരി, മുന്ന ആചാരി എന്നിവരാന്ന് പിടിയിലായത്. കണ്ണൂർ റെയ്ഞ്ച് എക്‌സ്സൈസ് ഇൻസ്‌പെക്ടർ സി. ആനന്ദബോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

പ്രതികളെ കേസെടുത്തതിനു ശേഷം പൊലിസിന് കൈമാറി. ഒഡിഷയിൽ നിന്നും ടെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. പിടിയിലായ കോഴിക്കോട് ജില്ല കാരനായ അനുപ് മൊത്തവിതരണക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് ഇയാൾ കഞ്ചാവ് കടത്തിയിരുന്നത്.

കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അനുപ് ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കാൻ വേണ്ടിയാണ് എത്തിച്ചിരുന്നത്. ഇയാൾ നേരത്തെ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു.