കൊച്ചി: ഓഹരി വിപണിയിൽ ഇന്നും കിറ്റെക്‌സിന്റെ കുതിപ്പ്. ഇന്നലെ 168.55 രൂപിലായിരുന്നു കിറ്റെക്‌സിന്റെ ക്ലോസിങ്. ഇന്ന് തുടക്കത്തിൽ തന്നെ പത്ത് രൂപ ഉയർന്ന് 178  രൂപയിലാണ് വിപണി തുറന്നത് തന്നെ. വിൽപ്പന 178 രൂപയിൽ തുടങ്ങിയതോടെ ആദ്യ മണിക്കൂറുകളിൽ തന്നെ ഷെയർവില ഉയർന്നു 185 രൂപയിലെത്തി. ഇപ്പോൾ ഈ നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കമ്പനി വൈകുന്നേരമാകുമ്പേഴേക്കും കമ്പനി കൂടുതൽ നേട്ടമുണ്ടാക്കുമെന്നാ് വിലയിരുത്തൽ. കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് പറിച്ചുനടാൻ തീരുമാനിച്ചതോടെയാണ് കിറ്റക്‌സിന്റെ ശുക്രദശ തെളിഞ്ഞിരിക്കുന്നത്. പിന്നാലെ തുടർച്ചയായി രണ്ട ദിവസവും ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കി. ഇന്ന് ആ കുതിപ്പ് മൂന്നാ ദിനത്തിലേക്കാണ് കടന്നിരിക്കുന്നത്.

കേരളം കേന്ദ്രമാക്കിയുള്ള കിറ്റക്സ് ഗാർമന്റ്സ് 1000 കോടിയുടെ പ്രാഥമിക നിക്ഷേപത്തിന് തെലങ്കാന സർക്കാരുമായി ധാരണയായതോടെ, കമ്പനിയുടെ ഓഹരിമൂല്യം കുതിക്കുകയായിരുന്നു. എൻഎസ്ഇയിൽ ഇന്നലെ 168.55 രൂപയാണ് കിറ്റക്സിന്റെ ഉയർന്ന നിരക്ക്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായരുന്നു ഇത്. വെള്ളിയാഴ്ച 140.44 എന്ന നിലയിലാണ് ക്ലോസ് ചെയ്തതെങ്കിൽ 150 എന്ന നിരക്കിലാണ് ഇന്നലെ ട്രേഡിങ് തുടങ്ങിയത്. ഇന്നലെ 18 ശതമാനത്തിന്റെ നേട്ടമുണ്ടാക്കിയ കിറ്റക്‌സ് ഇന്ന് വൻ കുതിപ്പാണ് ഉണ്ടാക്കിയത്. 16 രൂപയുടെ നേട്ടവുമായാണ് വിപണി മുന്നോട്ടു പോകുന്നത്.

2021 മാർച്ചിൽ കിറ്റക്സിന്റെ അറ്റ ലാഭം 49.3 ശതമാനം ഇടിഞ്ഞ് 9.73 കോടിയായി താഴ്ന്നിരുന്നു. കഴിഞ്ഞ വർഷം ഇതേസമയത്ത് 19.22 കോടിയായിരുന്നു അറ്റലാഭം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഓഹരി മൂല്യം 50 ശതമാനത്തിലേറെ തുകിപ്പുണ്ടാക്കിയത്. അതേസമയം, കിറ്റക്‌സിന്റെ വിപണി മൂല്യം 2000 കോടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആ നിലയ്ക്കാണ് ഇപ്പോഴത്തെ കുതിപ്പ് തുടരുന്നതും. 2015ൽ 767 രൂപ എന്ന നിലയിലേക്ക് എത്തിയ ഓഹരി വില ഇടയ്ക്ക് ഇടിഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിയായിരുന്നു ഇതിന് കാരണം. കഴിഞ്ഞ വർഷം 650 കോടി മാത്രം മാർക്കറ്റ് ക്യാപിറ്റലൈസേഷനിലേക്ക് ചുരുങ്ങിയ കിറ്റക്‌സ് എന്ന കമ്പനി, 1000 കോടിയുടെ അടുത്തേക്ക്, മൂല്യം കുതിച്ചിരിക്കുന്നു. അതും മൂന്ന് ദിവസം കൊണ്ട്. ഈ കുതിപ്പ് തുടർന്നാൽ 2000 കോടിയിൽ ഉടൻ എത്തും.

കേരളം വിട്ട് തെലങ്കാനയിൽ നിക്ഷേപമിറക്കുമെന്ന വാർത്തകൾക്ക് പിന്നാലെ കിറ്റെക്‌സിന്റെ ഓഹരിയിൽ വൻ വർധവാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ നിന്നും തെലുങ്കാനയുമായി ചർച്ചകൾ നടത്തുന്നതിനായി സ്വകാര്യ ജെറ്റിൽ കയറുമ്പോൾ തന്നെ വിപണിയിൽ കുതിപ്പുണ്ടായി. മാധ്യമ വാർത്തകൾ കൂടിയായപ്പോൾ ഈ കുതിപ്പ വലിയ നേട്ടത്തിലേക്ക് പോകുകയാണ്. തുടർച്ചയായ ദിവസങ്ങളിലാണ് കിറ്റക്‌സിന്റെ വിപണി മൂല്യം കുതിച്ചുയരുന്നത്.

3500 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ ഹൈദരാബാദിലേക്ക് പോയതാണ് ഓഹരി വിപണിയിലെ കുതിപ്പിന് ഇടയാക്കിയത്. തെലുങ്കാന സർക്കാർ അയച്ച ഫ്ളൈറ്റിൽ ചർച്ചകൾക്കായി കിറ്റക്സ് സംഘം എത്തിയപ്പോൾ മുതൽ രാജകീയ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. പ്രൈവറ്റ് ജെറ്റ് അയച്ചതിന് പിന്നാലെ വിമാനത്താവളത്തിൽ തെലുങ്കാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരണം നൽകി. ചർച്ചകൾ പൂർത്തിയാക്കി തിരിച്ചു വരികയും ചെയ്തു. പല സംസ്ഥാനങ്ങളും സാബു ജേക്കബിനെ ചർച്ചകൾക്ക് ക്ഷണിക്കുന്നുണ്ട്.

കേരളത്തിൽ കിറ്റെകെസ് പ്രവർത്തിക്കുമ്പോൽ വലിയ ഓപ്പറേഷൻ കോസ്റ്റ് വേണ്ടി വരുന്നുണ്ട്. തെലുങ്കാനയിലേക്ക് എത്തിയാൽ ഇത് ഒഴിവാക്കാൻ സാധിക്കും. രാഷ്ട്രീയമായ പ്രശ്നങ്ങൾ തന്നെയാണ് കിറ്റെക്സ് മറുകണ്ടം ചാടാൻ ഇടയാക്കുന്നതിന് കാരണവും. ആകെ നിക്ഷേപത്തിന്റെ 40 ശതമാനം തിരിച്ചു കൊടുക്കുന്ന തെലങ്കാന വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. തെലുങ്കാനയിൽ നിക്ഷേപം നടത്തിയാൽ അതിൽ 40 ശതമാനം സർക്കാർ സബ്‌സിഡി പോലും ലഭിക്കും. അതായത് 3500 കോടിയുടെ നിക്ഷേപത്തിൽ പദ്ധതി പൂർത്തിയായാൽ 1500 കോടി കിറ്റക്‌സിന് സർക്കാർ തിരിച്ചു കൊടുക്കും എന്നതാണ് പ്രത്യേകത. ഇതും ഓഹരി വിപണയിലെ മാറ്റത്തിന് കാരണമാണ്.

തെലുങ്കാനയിൽ വാടക നിരക്കിൽ ഭൂമിയെങ്കിൽ അതിനും സബ്‌സിഡി നൽകുന്നുണ്ട്. വൈദ്യുതിയും വെള്ളവുമെല്ലാം കിട്ടും. ഇതിനും സബ്ഡിസിയുണ്ട്. എല്ലാ അനുമതിക്കും ഉദ്യോഗസ്ഥരും സർക്കാറും ഒപ്പം നിൽക്കും. മാലിന്യപ്ലാന്റ് പോലും സർക്കാർ നിർമ്മിച്ചു കൊടുക്കുന്ന അവസ്ഥയുണ്ട്. ഇങ്ങനെ എല്ലാ വിധത്തിലുള്ള സൗകര്യവും കിറ്റക്‌സ് സാബുവിന് ലഭിക്കും. ഇതോടെ കിറ്റക്‌സ് വമ്പൻ ലാഭത്തിലേക്ക് എത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇതാണ് ഉയർച്ചകളിലും പ്രതിഫലിക്കുന്നത്.

അതിനിടെ തനിക്ക് നൂറു കോടിയുടെ സാമ്പത്തിക ശേഷിയേ ഉള്ളൂവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കിറ്റക്സ് എംഡി സാജു ജേക്കബ് രംഗത്തുവന്നു. തന്റെ കാഷ് ബാലൻസിനെ കുറിച്ച് ഇവർക്ക് എന്തെറിയാമെന്നാണ് സാബുവിന്റെ ചോദ്യം. ഞാൻ വലിയ കുറ്റവാളിയെന്ന തരത്തിൽ ചർച്ചകളെത്തി. അപ്പോൾ ഞാൻ അങ്ങു പോകാമെന്ന് വിചാരിച്ചു. ഇപ്പോൾ കക്കാത്തിയ പാർക്കിനേയും കുറ്റം പറയുന്നു. തന്നെ കളിയാക്കുന്നവർ ഇപ്പോൾ ഇതരസംസ്ഥാനത്തേയും കളിയാക്കുന്നു. അവരെ എങ്കിലും അങ്ങ് വെറുതെ വിടൂ-ഇതാണ് സാബുവിന് പറയാനുള്ളത്.

എനിക്ക് ഒരു കമ്പനിയല്ല. ഒൻപത് കമ്പനിയാണുള്ളത്. അങ്ങനെ ഉള്ള എന്റെ ക്യാഷ് ബാലൻസ് ഇവർ എങ്ങനെ ഒരു ലിസ്റ്റഡ് കമ്പനിയെ വച്ചു അളക്കും. പുറത്തു വരുന്നത് ലിസ്റ്റഡ് കമ്പനിയുടെ പഴയ കണക്കുകളാണ്. ഞാൻ നേരിട്ട് നടത്തുന്ന ഒൻപത് കമ്പനികൾ വേറെയുണ്ട്. എന്റെ സഹോദരന് ഏഴ് കമ്പനികൾ ഉണ്ട്. എന്റെ കുടുംബത്തിന്റെ പേരിൽ എന്തെല്ലാമുണ്ടെന്ന് പുറത്തുള്ളവർക്ക് എങ്ങനെ അറിയാം. എന്റെ വരുമാനവും കണക്കുകളും എങ്ങനെ പുറത്തുള്ളവർക്ക് മനസ്സിലാകും. എന്റെ ഒരു കമ്പനിയാണ് ലിസ്റ്റഡ് ആയിട്ടുള്ളത്. എന്തിനാണ് ഇവർ ഇങ്ങനെ കൺസേർൺഡ് ആകുന്നത്-സാബു ജേക്കബ് പറയുന്നത്.

തനിക്ക് ബാങ്കിൽ നൂറ് കോടിയേ ഉള്ളൂവെങ്കിൽ അപ്പാരൽ പാർക്കിലെ താൽപ്പര്യ പത്രം എങ്ങനെ കേരളം വാങ്ങി വച്ചു. തെലുങ്കാന പോലൊരു സ്ഥലത്ത് പോയി ആയിരം കോടി മുതൽ മുടക്കുമെന്ന് വെറുതെ പറഞ്ഞു വരാൻ കഴിയില്ല. ഈ ആറ്റിറ്റിയൂഡിന്റെ പേരിലാണ് കേരളം വിടേണ്ടി വരുന്നത്. ഇനിയും സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. രണ്ടു മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ചർച്ചകൾക്ക് പോകും. അവിടേയും മുതൽ മടുക്കിന് ശ്രമിക്കും. രാഷ്ട്രീയ കാലാവസ്ഥ പോലും പഠിക്കാൻ ശ്രമിക്കും. അവിടേയും കിറ്റക്സ് മുതൽ മുടക്കും-സാബു ജേക്കബ് വ്യക്തമാക്കുന്നു.