ഡൽഹി: .കെ രാഗേഷ് എംപിക്ക് കോവിഡ്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.ഡൽഹിയിലെ കർഷക സമരത്തിൽ കെ.കെ രാഗേഷ് സജീവമായി പങ്കെടുത്തിരുന്നു.മോദി സർക്കാരിന്റെ മൂന്ന് കാർഷിക നിയമവും പിൻവലിക്കാൻ നിർദേശിച്ചുള്ള സ്വകാര്യ ബില്ലുകൾക്ക് കെ കെ രാഗേഷ് രാജ്യസഭയിൽ അവതരണാനുമതി തേടിയിരുന്നു.

മൂന്ന് നിയമവും ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബില്ലുകൾ. കൃഷി, വിപണി- വില എന്നിവ ഭരണഘടനയുടെ സംസ്ഥാന പട്ടികയിലാണ്. അതിനാൽ കേന്ദ്രം ഈ നിയമങ്ങൾ കൊണ്ടുവന്നത് ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. മൂന്ന് നിയമവും പിൻവലിക്കണം- പിൻവലിക്കൽ ബില്ലുകളുടെ ലക്ഷ്യവും കാരണവും വിശദമാക്കിയുള്ള പ്രസ്താവനയിൽ രാഗേഷ് വ്യക്തമാക്കിയിരുന്നു.