കൊച്ചി: കൊച്ചി കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ മേയർ സ്ഥാനാർത്ഥി വിജയിച്ചു. സിപിഎമ്മിന്റെ എം അനിൽകുമാർ വിജയിച്ചു. എളമക്കര നോർത്ത് ഡിവിഷനിൽ നിന്നാണ് അനിൽകുമാർ ജനവിധി തേടിയത്. കൊച്ചി നഗരസഭയിലേക്ക് മൽസരിച്ച ഏക സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അനിൽകുമാർ.

ഫോർട്ടുകൊച്ചി വെളി വാർഡിൽ നിന്നും മൽസരിച്ച മുൻ മേയർ കെ ജെ സോഹൻ പരാജയപ്പെട്ടു. ലോക് താന്ത്രിക് ജനതാദളിന് എൽഡിഎഫ് ഇത്തവണ സീറ്റ് നൽകിയില്ല.ഇതേത്തുടർന്ന് എൽജെഡി ഇവിടെ ഒറ്റയ്ക്ക് മൽസരിക്കുകയായിരുന്നു.