കൊച്ചി : ബിലീവേഴ്സ് ചർച്ചിന്റേത് വൻ സാമ്പത്തിക കുംഭകോണമെന്ന് ആദായ നികുതിവകുപ്പിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ വിദേശത്ത് നിന്ന് സഹായം ലഭ്യമാക്കാനുള്ള ബിലീവേഴ്‌സ് ചർച്ചിന്റെ ലൈസൻസ് റദ്ദാക്കുന്നത് കേന്ദ്ര സർക്കാരിന്റെ ആളോചനയിലാണ്. ഡൽഹിയിലും കേരളത്തിലുമായി കണക്കിൽപ്പെടാത്ത അഞ്ച് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. 5 വർഷത്തിനുള്ളിൽ വിദേശ സഹായവുമായി എത്തിയത് 6000 കോടിയെന്നാണ് ആദായ നികുതിവകുപ്പിന്റെ പ്രാഥമിക നിഗമനം.

പ്രധാനമന്ത്രി മോദിയുടെ ഗംഗാശുചീകരണത്തിന് നൽകിയ ഒരു കോടിക്ക് പിന്നാലെ ജന്മഭൂമിക്കും ജനം ടിവിക്കും സ്പോൺസർഷിപ്പും മറ്റും ബിലീവേഴ്‌സ് ചർച്ച് നൽകിയിരുന്നു. കോടികളുടെ വിദേശ ഫണ്ട് എത്തിച്ചതിന്റെ പേരിലുള്ള അന്വേഷണം തടയാൻ കെപി യോഹന്നാൻ ഏതറ്റം വരേയും പോകുമെന്നും വിലയിരുത്തൽ എത്തി. ആർഎസ്എസ് മുഖപത്രവും ഹിന്ദുസ്ഥാൻ ടൈംസും എഴുതിയിട്ടും അന്നൊന്നും കേന്ദ്ര സർക്കാർ നടപടി എടുത്തില്ല. മോദിയെ നേരിട്ട് കാണുകയും ചെയ്തു. പ്രധാനമന്ത്രി കസേരയിൽ മോദി എത്തിയതോടെയായായിരുന്നു യോഹന്നാന്റെ ഈ ഇടപെടലുകൾ. സംഘപരിവാറുമായി അടുക്കാനും ശ്രമിച്ചു. ഇതൊന്നും ഫലം കണ്ടില്ലെന്ന് തെളിയിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ നടപടികളും. പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു. പിജെ കുര്യനൊപ്പമായിരുന്നു ഈ സന്ദർശനം.

2004 ലെ ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി കണ്ടയാളാണ് യോഹന്നാൻ. എന്നാൽ പ്രധാനമന്ത്രിയായതോടെ ഒരു കോടിയുടെ സംഭാവനയുമായി മോദി കണ്ടു. അമേരിക്കയിലെ കേസ് ഒഴിവാക്കാനുള്ള അവസാന തന്ത്രമെന്ന നിലയിൽ മോദിയെ പാട്ടിലാക്കാനാണ് യോഹന്നാൻ ശ്രമിച്ചതെന്ന വിലയിരുത്തലാണ് ഹിന്ദുസ്ഥാൻ ടൈംസ് അന്ന് നടത്തിയത്. പാവപ്പെട്ടവരുടെ പേരു പറഞ്ഞ് ജീവകാരുണ്യത്തിനായി പിരിച്ച കോടികൾ യോഹന്നാനും കുടുംബവും വഴിമാറ്റിയെടുത്തെന്ന പരാതി അമേരിക്കൻ കോടതി ഗൗരവത്തോടെയാണ് എടുത്തിരിക്കുന്ത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയിൽ ഉയരുന്നത്. 2790 കോടി രൂപ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്.

ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ സ്വന്തം ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്. പിന്നേയും പിരിവ് തുടർന്നു. ഇതാണ് ഇപ്പോൾ അന്വേഷണത്തിന് കാരണമാകുന്നത്.

ബിലീവേഴ്‌സ് ചർച്ചിലേത് വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ഉയരുന്ന വിലയിരുത്തൽ. ഇന്നലെ രാവിലെ മുതൽ ബിലീവേഴ്സ് ചർച്ചിന്റെ പ്രധാന ഓഫീസുകളിലും സ്ഥാപനങ്ങളിലുമൊക്കെ നടത്തുന്ന റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 6000 കോടി രൂപ ബിലീവേഴ്സ് ചർച്ചിന്റെ ട്രസ്റ്റുകൾക്ക് വിദേശത്ത് നിന്ന് കിട്ടിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകൾ സർക്കാരിനു നൽകണമെന്നുമാണ് നിയമം പറയുന്നത്.

ചാരിറ്റിയുടെ പേരിൽ കൈപറ്റിയ തുക റിയൽ എസ്റ്റിമേറ്റ് മേഖലയിലെല്ലാമാണ് ബിലീവേഴ്സ് ചർച്ച് നിക്ഷേപിച്ചു. കണക്കുകളിലും വലിയ പൊരുത്തക്കേടുണ്ട്. ഡൽഹിയിലെ ഓഫീസിൽ നിന്ന് മൂന്നേമുക്കാൽ കോടി രൂപയും കേരളത്തിലെ ഓഫീസുകളിൽ നിന്ന് ഒന്നേകാൽ കോടി രൂപയുമാണ് കണക്കിൽപ്പെടാത്തതായി പിടിച്ചെടുത്തത്. ഇതും ബിലീവേഴ്‌സ് ചർച്ചിന് വിനയാണ്. 57 ലക്ഷം രൂപയോളം വാഹനത്തിൽ നിന്നും ബാക്കിയുള്ളത് വിവിധ ഓഫീസുകളിൽ നിന്നുമാണ് കണ്ടെത്തുന്നത്. ഉദ്യോഗസ്ഥർ ഇപ്പോഴും റെയ്ഡ് തുടരുകയാണ്.

പാവങ്ങളെ സഹായിക്കാനായി അമേരിക്കയിൽ നിന്നെത്തിച്ച കാശു ധൂർത്തടിച്ചതിന്റെ പേരിൽ അമേരിക്കൻ കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ നൂലാമാലകൾ ബിലീവേഴ്സ് ചർച്ചും മെത്രോപൊലീത്ത കെപി യോഹന്നാനും ഒഴിവാക്കിയിരുന്നുവെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചാണ് കേസ് ഒഴിവാക്കിയതെന്നായിരുന്നു റിപ്പോർട്ട്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തിന്റെ പേരിൽ ഉയർന്ന സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ 37 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകിയാണ് കേസും മറ്റും ഒഴിവാക്കുന്നത് എന്നായിരുന്നു റിപ്പോർട്ട്. ഈ കേസാണ് നിർണ്ണായക തുമ്പായി വന്നത്. അമേരിക്കയിൽ കണ്ടെത്തിയ കണക്കും ഇന്ത്യയിലെ കണക്കും പരസ്പര വിരുദ്ധമായി. ഇതോടെയാണ് റെയ്ഡിന് കേന്ദ്ര ഏജൻസി തീരുമാനം എടുത്തത്.

2016ൽ 1,889 കോടി രൂപയാണ് ബിലീവേഴ്‌സ് ചർച്ചും മറ്റ് സ്വതന്ത്ര സംഘടനകളും ചേർന്ന് വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഫണ്ടെന്ന പേരിൽ ഇന്ത്യയിൽ സ്വീകരിച്ചത്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്.

അമേരിക്കയിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ പ്രധാന പ്രവർത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യ കണക്കുകൾ കാണിച്ചിരുന്നു. വിദേശ സന്നദ്ധ സംഘടനയെന്ന നിലയിൽ ഇന്ത്യയിൽ കണക്ക് കാണിക്കേണ്ടതുമല്ലായിരുന്നു. അമേരിക്കയിലെ കണക്കുകളാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവർ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയിൽനിന്ന് പിരിച്ച വലിയ തുകയിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി വഴിമാറ്റിയെന്നും തെളിഞ്ഞു.

2013-ൽ മാത്രം ഗോസ്പൽ ഫോർ ഏഷ്യ ആഗോളതലത്തിൽ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങൾക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതിൽ പ്രധാനം ജീസസ് വെൽ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012-ൽ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാൽ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013-ൽ പിരിവ് 350 കോടിയോളമായി. എന്നാൽ കിണർ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും. ഇതെല്ലാം നിയമവിരുദ്ധമാണെന്നാണ് ആരോപണം.