തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു. നേമത്തു മത്സരിക്കാൻ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണ് രാജിക്കു കാരണം. അദ്ദേഹം രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷൻ സോണിയാ ഗാന്ധിക്കയച്ചു. ഭാവി പരിപാടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജയൻ തോമസ് ബിജെപിയിൽ ചേരുമെന്നും അഭ്യൂഹമുണ്ട്.

മൂന്ന് തവണയാണ് കോൺഗ്രസ് നേതാക്കൾ വിജയൻ തോമസിനെ സീറ്റു നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചത്. ഇതോടെയാണ് ഇനിയും പാർട്ടിക്കൊപ്പം നിൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹം. നേരത്തെ അദ്ദേഹം സീറ്റു ലഭിക്കാത്തതിനെ തുടർന്ന് രാജിവെക്കുമെന്ന ഘട്ടത്തിലാണ് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം വിജയൻ തോമസിന് നൽകിയത്. മുമ്പ് വിഎശ് ശിവകുമാറിന് വേണ്ടി താൻ മാറിക്കൊടുത്തെന്നാണ് വിജയൻ തോമസ് പറഞ്ഞിരുന്നത്.

2011ൽ കോവളം സീറ്റ് നൽകാതിരുന്നത് മുതൽ തുടങ്ങിയതാണ് വിജയൻ തോമസിന് പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി. 2016ലും സീറ്റ് നിഷേധിച്ചതോടെ അകൽച്ച വർധിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയർമാൻ ആയിരിക്കുമ്പോൾ ടൂറിസം മന്ത്രി എ.പി.അനിൽകുമാറുമായി നിരന്തര കലഹത്തിലായിരുന്നു വിജയൻ തോമസ്. തന്നെ അവഗണിച്ചു കൊണ്ട് മന്ത്രിയെന്ന രീതിയിൽ അനിൽകുമാർ നടത്തിയ നീക്കങ്ങളാണ് വിജയൻ തോമസും അനിൽകുമാറും തമ്മിൽ അകലാൻ ഇടയാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കോൺഗസ് നേതൃത്വം സീറ്റ് വാഗ്ദാനം നടത്തിയെങ്കിലും നിയമസഭാ സീറ്റ് അദ്ദേഹത്തിന് ലഭിച്ചില്ല.

പാർലമെന്റ് സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നൽകിയില്ല. ജയ്ഹിന്ദ് ചാനലിന് വേണ്ടി വന്ന മുടക്കുമുതലിന്റെ വലിയ പങ്ക് വിജയൻ തോമസിന്റെ വകയായിരുന്നു. ജയ്ഹിന്ദ് ചാനൽ യാഥാർഥ്യമായെങ്കിലും അതിനു പിന്നിൽ സാമ്പത്തിക പിൻബലമായി നിന്ന വിജയൻ തോമസിന് അവഗണന മാത്രമായിരുന്നു കോൺഗ്രസിൽ നിന്നും ലഭിച്ചത്. ഇതിനെ തുടർന്നാണ് വിജയൻ തോമസ് ബിജെപിയിലേക്ക് പോകുന്ന എന്ന രീതിയിൽ വാർത്തകൾ വന്നത്.

പാർലമെന്റ് സ്ഥാനാർത്ഥി ആക്കാമെന്നു മോഹിപ്പിച്ച് കോൺഗ്രസ് നേതാക്കൾ കൂടെ നിർത്തിയ വിജയൻ തോമസ് 35 കോടിയിൽ അധികം രൂപ ചെലവാക്കിയാണ് ജയ്ഹിന്ദ് ചാനൽ തുടങ്ങിയത്. പ്രവാസി വ്യവസായിയായ വിജയൻ തോമസ് ജയ്ഹിന്ദ് ചാനലിന്റെ ചെയർമാനായിരുന്നു. തിരുവനന്തപുരത്തെ മത്സരിക്കാൻ അവസരമൊരുക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ വാഗ്ദാനത്തിലാണ് വിജയൻ തോമസ് ജയ്ഹിന്ദിൽ കോടികൾ നിക്ഷേപിച്ചത്. എന്നാൽ ലോക്‌സഭയിലും നിയമസഭയിലും മത്സരിക്കാൻ അവസരം ഒരുക്കിയയില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കെടിഡിസി ചെയർമാനായിരുന്നു. കുറച്ചുകാലമായി കെപിസിസി നേതൃത്വവുമായി വിജയൻ തോമസ് അകന്നു. ജയ്ഹിന്ദിലെ ഓഹരികൾ തിരിച്ചു ചോദിച്ചതായും സൂചനയുണ്ടായിരുന്നു. എന്നാൽ, പിന്നീട് നേതാക്കളെയൊന്നും മഷിയിട്ട നോക്കിയിട്ട് കണ്ടുകിട്ടിയില്ല.

കഴിഞ്ഞ 11 വർഷമായി കെപിസിസി സെക്രട്ടറി ആണ് വിജയൻതോമസ്. തിരുവനന്തപുരത്ത് പാർലമെന്റ് സ്ഥാനാർത്ഥിയായി ശശിതരൂർ വന്നതോടെ വിജയൻ തോമസ് നെയ്യാറ്റിൻകരയിൽ സ്വാതന്ത്ര സ്ഥാനാർത്ഥി ആയി. അപ്പോൾ രമേശ് ഇടപെട്ടു കോവളം സീറ്റ് തരാമെന്ന് പറഞ്ഞു. എന്നാൽ അതും കൊടുത്തില്ല. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭ മണ്ഡലത്തിൽ നിന്നും രാഷ്ട്രീയ പാർട്ടിയുടെ ബലത്തോടെ സ്വന്തന്ത്ര സ്ഥാനാർത്ഥി ആയി മത്സരിക്കുംമെന്നാണ് വിജയൻ തോമസ് പരാതിപ്പെട്ടത്.

തന്റെ കോടിക്കണക്കിന് രൂപ ഐഗ്രൂപ്പ് നേതാക്കൾ കൈപ്പറ്റിയിട്ടും അവഗണന കാട്ടുന്നുവെന്നാണ് വിജയൻ തോമസിന്റെ പരാതി. ' കോൺഗ്രസ് എല്ലാം ജാതി നോക്കിയാണ് വീതം വൈകുന്നത്. ഞാൻ ലാറ്റിൻ ക്രിസ്ത്യൻ ആയതുകൊണ്ട് എനിക്ക് തരുന്നില്ല. അതുകൊണ്ട് എന്റെ സമുദായം കൂടുതൽ ഉള്ള തിരുവനന്തപുരം. മണ്ഡലത്തിൽ മത്സരിക്കും, അദ്ദേഹം പറയുന്നു. രമേശ് കെപിസിസി പ്രസിഡന്റ് ആയിരുന്ന കാലം അത്രയും ഉപയോഗിച്ചത് വിജയൻ തോമസിന്റെ kl 20.. 1എന്ന ഇന്നോവ കാർ ആയിരുന്നു മന്ത്രി ആയപ്പോൾ തിരികെ ഏല്പിച്ചു. ഇത്രയും അടുപ്പം ഉണ്ടായിട്ടും വഞ്ചിച്ച രമേശിന്റെ കൂടെ എന്ത് വിശ്വാസത്തിൽ കൂടേ നില്കും എന്നായിരുന്നു വിജയൻ തോമസ് മുമ്പ് ചോദിച്ചത്.