തൊടുപുഴ: മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണിക്കാതെ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കെപിസിസി അംഗം സിപി മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയിൽ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നുള്ളു.

പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട ആളുകൾക്ക് മാത്രം പ്രവേശനമുള്ളതിനാലാണ് സിപി മാത്യുവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇടുക്കിയിലെ കർഷകരുടെ പ്രശ്നങ്ങൾ അറിയിക്കുന്നതിനായാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് മാത്യുവിന്റെ വിശദീകരണം.

മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്നവസാനിക്കും. മറ്റ് ജില്ലകളിലെല്ലാം പര്യടനം പൂർത്തിയാക്കി ഇന്ന് ഇടുക്കിയിലാണ് പരിപാടിയുടെ സമാപനം.