തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. കോവിഡ് പ്രതിസന്ധിക്കാലത്ത് ആരോഗ്യവകുപ്പിന്റെ ചുമതല വീണ ജോർജിനാണ് നൽകി കൊണ്ടാണ് തീരമാനം കൈകൊണ്ടിരിക്കുന്നത്. പി.രാജീവ് വ്യവസായ വകുപ്പിന്റെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ് ധനമന്ത്രി.

മുതിർന്ന സിപിഎം നേതാവ് എം.വി ഗോവിന്ദൻ തദ്ദേശ വകുപ്പിന്റെ ചുമതല വഹിക്കും എക്‌സൈസ് വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനാണ്. ആർ.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. പൊതുവിദ്യാഭ്യാസവും തൊഴിലും ശിവൻകുട്ടിക്കായിരിക്കും. പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത്, ടൂറിസം വകുപ്പും നല്കിയെന്നതും ശ്രദ്ധേയമായി. കെ.രാധകൃഷ്ണൻ ദേവസ്വ വകുപ്പിന്റെ ചുമതല നൽകി എന്നതാണ് ശ്രദ്ധേയം. ഇതിനൊപ്പം പിന്നാക്കക്ഷേമവും അദ്ദേഹത്തിന് ലഭിക്കും. സജി ചെറിയാന് ഫിഷറീസ് വകുപ്പും സാംസ്‌കാരിക വകുപ്പുമാണ് നൽകിയിരിക്കുന്നത്. വി.അബ്ദുറഹ്മാൻ( ന്യൂനപക്ഷ ക്ഷേമം, പ്രവാസി വകുപ്പ്).

ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലും ധാരണയായിട്ടുണ്ട്. ജെ.ഡി.എസിന്റെ കെ.കൃഷ്ണൻകുട്ടിക്ക് വൈദ്യുതി വകുപ്പിന്റെ ചുമതല നൽകി. ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. കേരള കോൺഗ്രസ്(എം)ലെ റോഷി അഗസ്റ്റിനായിരിക്കും ജലവിഭവ വകുപ്പ് മന്ത്രി. ആന്റണി രാജുവിന് ഗതാഗത വകുപ്പിന്റെ ചുമതല നൽകി.

ബുധനാഴ്ച ചേർന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.

മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ:

പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ

കെ.എൻ. ബാലഗോപാൽ- ധനകാര്യം

വീണ ജോർജ്- ആരോഗ്യം

പി. രാജീവ്- വ്യവസായം

കെ.രാധാകൃഷണൻ- ദേവസ്വം

ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം

വി.ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം, തൊഴിൽ

എം വി ഗോവിന്ദൻ- തദ്ദേശസ്വയംഭരണം

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എൻ. വാസവൻ- രജിസ്‌ട്രേഷൻ, സഹകരം

കെ. കൃഷ്ണൻകുട്ടി- വൈദ്യുതി

ആന്റണി രാജു- ഗതാഗതം

അഹമ്മദ് ദേവർകോവിൽ- തുറമുഖം

സജി ചെറിയാൻ- ഫിഷറീസ്, സാംസ്‌കാരികം

വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം