കണ്ണൂർ: കണ്ണൂരിൽ മുഴക്കുന്ന് പഞ്ചായത്തിൽ നിന്ന് ആറ് ബോംബുകൾ പിടികൂടി. നെല്യാട്, വട്ടപ്പോയിൽ മേഖലകളിൽ നിന്നാണ് ബോബ് കണ്ടെത്തിയത്. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു. പോളിങ്ങിനിടെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സംഘർഷമുണ്ടായി.

അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ വ്യാപക കള്ളവോട്ടിന് സിപിഎം ശ്രമിക്കുന്നതായി ബിജെപിയും കോൺഗ്രസും പരാതി നൽകിയിട്ടുണ്ട്. കണ്ണൂരിലെ കല്യാശ്ശേരി പഞ്ചായത്തിലെ വ്യത്യസ്ത ബൂത്തുകളിലായി ഇക്കുറി വോട്ടർപട്ടികയിൽ ഇടം നേടിയത് 292 പരേതർ. മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകൾ വോട്ടർ പട്ടികയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് കല്യാശ്ശേരി മണ്ഡലം കമ്മറ്റി വരണാധികാരിക്ക് ലിസ്റ്റ് നൽകി. പരേതരുടെയും സ്ഥലത്തില്ലാത്തവുടെയും വാർഡ് അടിസ്ഥാനത്തിലുള്ള പട്ടികയാണ് അധികൃതർക്ക് കൈമാറിയത്.

നാദാപുരം കീയൂരിൽ സംഘർഷമുണ്ടാക്കിയവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മലപ്പുറം കോടത്തൂരിൽ എൽഎഡിഎഫ്- യുഡിഎഫ് തമ്മിൽ ഉണ്ടായ സംഘർഷത്തിൽ യുഡിഎഫ് വനിത സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. ബേപ്പൂരിൽ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം പള്ളിക്കൾ പഞ്ചായത്തിൽ ബൂത്ത് ഏജന്റ് മരിച്ചു