ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരത്തിൽ എത്തിയാൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം നടത്തുമെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. ഡി.എം.കെയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനവും ഇതായിരിക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി.ജയലളിതയുടെ മരണത്തിലെ ദുരൂഹത പുറത്ത് വരണമെന്നും കുറ്റവാളികളെ ജയലിലടയ്ക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

രാഷ്ട്രീയ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും മുൻ മുഖ്യന്ത്രിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുവരണമെന്ന തമിഴ്‌നാട്ടിലെ ജനങ്ങളുടെ തത്പര്യം നടപ്പാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.