കൊച്ചി: പ്രശസ്ത ആക്ഷൻ കൊറിയൊഗ്രഫറായ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി. അഞ്ജലി മേനോൻ ആണ് വധു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഇരു വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്.

സിനിമയിൽ അസിസ്റ്റന്റ് സ്റ്റണ്ട് ഡയറകടർ ആണ് സന്ദീപ്. നിരവധി സിനിമകളിൽ അച്ഛനൊപ്പം സന്ദീപ് പ്രവർത്തിച്ചിട്ടുണ്ട്. ജിബിൻ സംവിധാനം ചെയ്യുന്ന വള്ളിക്കെട്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും സന്ദീപ് ചുവടുവച്ചിരുന്നു. മമ്മൂട്ടിയുടെ അനന്തരവൻ അഷ്‌ക്കർ സൗദാൻ ആണ് ചിത്രത്തിൽ നായകൻ.