ടോകിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം. ജപ്പാന്റെ വടക്കു കിഴക്കൻ മേഖലയിൽ അനുഭവപ്പെട്ട ഭൂചലനം റിക്​ടർ സ്​കെയിലിൽ 7.2 രേഖപ്പെടുത്തി. തൊട്ടുപിറകെ സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്​. മിയാഗി പ്രവിശ്യയിൽ 60 കിലോമീറ്റർ താഴ്​ചയിലാണ്​ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന്​ അധികൃതർ വ്യക്​തമാക്കി.

ഇതോടെ പ്രദേശത്തെ ആണവ നിലയങ്ങളിൽ സുരക്ഷ കർശനമാക്കി. ഷിൻകെൻസൻ ബുള്ളറ്റ്​ ട്രെയിനുകൾ ഉൾപെടെ പ്ര​ാദേശിക റെയിൽവേ സേവനങ്ങൾ താൽക്കാലികമായി നിർത്തി. ഫുകുഷിമ ആണവ നിലയം തകർത്ത്​ റിക്​ടർ സ്​കെയിലിൽ ഒമ്പത്​ രേഖപ്പെടുത്തിയ വൻഭൂകമ്പത്തിന്​ 10 വയസ്സ്​ പൂർത്തിയായി ഒരാഴ്ച പിന്നിടുന്നതിനിടെയാണ്​