മലപ്പുറം: മലപ്പുറത്തെ 26കാരനായ യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായ 42കാരിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ. പ്രേമം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും മൂന്നിയൂരിലെ പാലക്കലിൽ വെച്ച് പീഡിപ്പിച്ചെന്ന ഫറോക്ക് സ്വദേശിനിയുടെ പരാതിയിൽ മലപ്പുറം ചേലേമ്പ്ര സ്വദേശി ഷുഹൈബിനെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെക്കാൾ 16 വയസ്സ് പ്രായം കുറഞ്ഞ യുവാവിനെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലയാണ് 26 കാരനായ മലപ്പുറം ചേലേമ്പ്ര സ്വദേശി ഷുഹൈബിനെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇഷ്ടം നടിച്ച് വിവാഹ വാഗ്ദാനം നൽകി മൂന്നിയൂരിലെ പാലക്കലിൽ വെച്ച് യുവാവ് പീഡനത്തിന് ഇരയാക്കിയതായാണ് 42വയസ്സുകാരി നൽകിയ പരാതിയിൽ പറയുന്നത്. മൂന്ന് വർഷത്തോളമായി ഇവരുമായി പ്രണയത്തിലായിരുന്നു യുവാവെന്നാണ് പരാതി തുടർന്ന് നാലുമാസം മുൻപ് മൂന്നിയൂർ - പാലക്കലിലെ വാടക കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.

പീഡനവുമായി ബന്ധപ്പെട്ട് ഫറോക്ക് സ്വദേശിനിയായ സ്ത്രീ തിരൂരങ്ങാടി പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് യുവാവിന്റെ അറസ്റ്റ്. അതേ സമയം ഏറെ പ്രായ വ്യത്യാസമുള്ള യുവതിയെ യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാൽ ചില അസ്വഭാവികതയുള്ളതായും നാട്ടുകാർ സംശയിക്കുന്നുണ്ട്. തന്നെക്കാൾ 16വയസ്സ് പ്രായം കൂടിയ യുവതിയെയാണ് യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി വന്നത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.