കുന്താപുരം(കർണ്ണാടക): കശുവണ്ടി പരിപ്പുമായി മഹാരാഷ്ട്രയിൽ നിന്നും കരുനാഗപ്പള്ളിക്കു വരവേ കുന്താപുരത്തുവച്ച് ലോഡ് ചെരിഞ്ഞതിനെത്തുടർന്ന് മലയാളി ലോറി ഡ്രൈവർ കുന്താപുരത്ത് കുടുങ്ങി. കൊല്ലം സ്വദേശി മണിക്കുട്ടനാണ് വെള്ളിയാഴ്ച രാത്രി മുതൽ കുന്താപുരത്ത് ഭക്ഷണവും വെള്ളവുമില്ലാതെ കനത്ത മഴയിൽ കുന്താപുരത്ത് കുടുങ്ങിയിരിക്കുന്നത്. ഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ദുസ്ഥിതി വെളിപ്പെടുത്തി മണിക്കുട്ടൻ പോസ്റ്റ് ഇട്ടതോടെയാണ് വിവരം പുറഞ്ഞറിഞ്ഞത്.

ഇതെത്തുടർന്ന് ഇന്നലെ ഇതുവഴിയെത്തിയ ലോറിഡ്രൈവർമാരിൽ ചിലർ ഭക്ഷണവും വെള്ളവും മറ്റും എത്തിച്ച് നൽകിയതായും വാഹനത്തിൽ കയറ്റിയ ലോഡ് ചരിഞ്ഞ നിലയിൽ നിൽക്കുകയാണെന്നും കനത്തമഴയുള്ളതിനാൽ കൂടുതൽ ചരിയുകയും ഇതെത്തുടർന്ന് ലോഡ് നിലംപതിക്കുമോ എന്ന ആശങ്കതയിലാണ് താനെന്നും ഇന്നുരാവിലെ മണിക്കുട്ടൻ മറുനാടനോട് വ്യക്തമാക്കി.

ഏക്പോർട്ട് കോളിറ്റിയുള്ള കശുവണ്ടിപ്പരിപ്പാണ് ലോറിയിലുള്ളത്. 20 കിലോവീതമുള്ള 1200 പെട്ടികളിലാണ് ഇത് നിറച്ചിട്ടുള്ളത്. കാർബോർഡ് പെട്ടിയായതിനാൽ ഇതിന് തണുപ്പടിച്ചാൽ കാര്യമായ കേടുപാടുകൾ സംഭിവിക്കുമെന്നാണ് മണിക്കുട്ടൻ ഭയപ്പെടുന്നത്. നഷ്ടം സംഭവിച്ചാൽ ഇത് പരിഹരിക്കുന്നതിനുള്ള തുക താൻകേണ്ടിവരുന്നമെന്ന ഭീതിയാണ് എറ്റവും വിഷമിപ്പിക്കുന്നതെന്നും ഇതുമൂലമുള്ള മാനസീക സംഘർഷം താങ്ങാവുന്നതിനപ്പുറമായിട്ടുണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു.

ഗോവ ചെക്ക് പോസ്റ്റിലെ എക്സൈസ് പരിശോധനയാണ് ലോഡ് ചെരിയാൻ കാരണമെന്നാണ് മണിക്കുട്ടന്റെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്. മണിക്കുട്ടൻ ഓടിച്ചിരുന്ന ലോറി ചെക്ക് പോസ്റ്റിൽ എത്തുന്നതിന് 10 മിനിട്ടുമുമ്പ് ചെക്ക് പോസ്റ്റിലെത്തിയ ലോറിയിൽ നിന്നും സ്പിരിറ്റ് കണ്ടെടുത്തിരുന്നു. ഇതെത്തുടർന്ന് ഉദ്യഗസ്ഥ സംഘം പരിശോധന ഒന്നുകൂടി കടുപ്പിച്ചു.

എല്ലാവാഹനങ്ങളും പരിശോധിക്കാനും തുടങ്ങി.ഇതിനിടയിലാണ് മണിക്കൂട്ടൻ ലോഡുമായി എത്തുന്നത്.കശുവണ്ടിപ്പരിപ്പാണ് വാഹനത്തിൽ ഉള്ളതെന്നുള്ള രേഖകൾ കാണിച്ചിട്ടും ലോഡ് അഴുച്ചുപരിശോധിക്കണമെന്ന നിലപാടിൽ ഉദ്യോഗസ്ഥ സംഘം ഉറച്ചുനിന്നു.എങ്കിൽ ലോഡ് കയറ്റിവിട്ട സ്ഥാപനത്തിലെ ആളുകൾ എത്തിയ ശേഷം ലോഡ് അഴിക്കാമെന്നും കേടുപാടുപറ്റിയാൽ കുറ്റം തന്റെതലയിലാവുമെന്നതിനാൽ ഇതിന് സമ്മതിക്കണമെന്നും മണിക്കുട്ടൻ താഴ്മയായി ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു.

ഇതെത്തുടർന്ന് സ്ഥാപനപ്രതിനിധികൾ വരുന്നതുവരെ ചെക്കുപോസ്റ്റിൽ കാത്തുകിടക്കുകയും ഇവർ എത്തിയശേഷം ഉദ്യഗസ്ഥ സംഘം ടാർപ്പോളിൻ മാറ്റി ലോഡ് മറിച്ചിളക്കി പരിശോധിക്കുകയും ക്രമക്കേടുകൾ ഇല്ലന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് ലോഡുമായിപ്പോകാൻ അനുവദിക്കുകയുമായിരുന്നു.
ഇവിടെ നിന്നും വാഹനം എടുത്തതുമുതൽ ഓടിക്കാൻ മണിക്കുട്ടൻ പാടുപെടുകയായിരുന്നു. ലോഡ് ചരിഞ്ഞുവന്നിരുന്നതാണ് ഇതിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായി.അടുത്തെവിടെയെങ്കിലും സൗകര്യപ്രദമായ കേന്ദ്രത്തിലെത്തിച്ച് ലോഡ് മാറ്റിക്കയറ്റാൻ പദ്ധതിയിട്ട് മണിക്കുട്ടൻ യാത്ര ചുടരുകയായിരുന്നു.

കഷ്ടി 100 കിലോമീറ്റർ പിന്നിട്ടതോടെ വണ്ടികൈയിൽ നിൽക്കാതായതോടെ വാഹനം പാതവക്കിൽ ഒതുക്കുകയല്ലാതെ മണിക്കൂട്ടനുമുന്നിൽ മറ്റ് വഴികളില്ലായിരുന്നു.
ടൗണിൽ നിന്നും ദൂരെ വിജനമായ പ്രദേശത്ത് മഴയും തണുപ്പുമേറ്റ് കഴിയുന്ന മണിക്കുട്ടന്റെ ദുരവസ്ഥയറിഞ്ഞ് സുഹൃത്തുക്കൾ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.ലോഡ് കയറ്റിവിട്ട കമ്പിനി പ്രതിനിധികൾ എത്തിയശേഷമെ ലോഡ് മാറ്റികയറ്റുന്നതിനുള്ള മാർഗ്ഗത്തെക്കുറിച്ച് തീരുമാനമെടുക്കാനാവു എന്നതാണ് നിലവിലെ സാഹചര്യമെന്നും ഇന്ന് ഇവർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മണിക്കുട്ടൻ പറയുന്നു.

ഒരു കാരണവാശാലും ലോഡിന് തകരാർ സംഭവിക്കരുതെന്നാണ് ആഗ്രഹം.എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ താങ്ങാവുന്നതിലപ്പുറമാണെന്ന തിരിച്ചറിവുമുണ്ട്.ഇതിനുമുമ്പ ്ഇത്തരത്തിലൊരുപ്രതിസന്ധി തരണം ചെയ്യേണ്ടിവന്നിട്ടില്ല.ഇത് വല്ലാത്ത മാനസീകവിഷമമുണ്ടാക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഈ ദുസ്ഥിതിയിൽ നിന്നും രക്ഷപെടുത്തണമെയെന്ന പ്രാർത്ഥനമാത്രമാണ് മനസ്സിൽ ഉള്ളത്.മണിക്കൂട്ടൻ കൂട്ടിച്ചേർത്തു.