ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മൊബൈൽ ഫോണിലൂടെ അശ്ലീലസന്ദേശമയച്ച യുവാവിനെ ചാത്തന്നൂർ പൊലീസ് പിടികൂടി. ചാത്തന്നൂർ കോയിപ്പാട് നന്ദനത്തിൽ ബിജു(38)വാണ് അറസ്റ്റിലായത്.

പതിനാറുകാരിയായ പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈക്കലാക്കി ഇതിലേക്ക് നിരന്തരം അശ്ലീലസന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു. ഇയാളുടെ നമ്പർ പെൺകുട്ടി ബ്ലോക്ക് ചെയ്തപ്പോൾ മറ്റ് ഫോൺ നമ്പർ ഉപയോഗിച്ച് വീണ്ടും അശ്ലീലസന്ദേശം അയച്ചു. കൂടാതെ നിരന്തരം പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

സൈബർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ചാത്തന്നൂർ ഇൻസ്പെക്ടർ െജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.