പറവൂർ : ആൽ നിലംപൊത്തിയപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട വയോധികന് ഒടുവിൽ കമുക് വീണ് ദാരുണാന്ത്യം.ചെറിയപല്ലംതുരുത്ത് ഈരേപാടത്ത് രാജൻ (60) ആണ് കമുകു ദേഹത്തു വീണു മരിച്ചത്.

ഞായറാഴ്ച വൈകിട്ടു നാലരയോടെ ഇദ്ദേഹത്തിന്റെ തറവാട്ടു വീട്ടിലെ കമുകു വെട്ടുകയായിരുന്നു. മുറിച്ച ഭാഗത്തു വടം കെട്ടി വലിക്കുന്നതിനിടെ രാജന്റെ ദേഹത്തേക്ക് കമുകു വീണു. 25 വർഷമായി ലോട്ടറി വിൽപനക്കാരനാണ്. പണ്ട് ആൽ നിലംപൊത്തിയ സമയത്ത് ആൽച്ചുവട്ടിലിരുന്നു ലോട്ടറി വിൽക്കുകയായിരുന്നു ഇദ്ദേഹം. അന്ന് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു.