തിരുവനന്തപുരം: പോത്തൻകോട് അക്രമിസംഘം യുവാവിന്റെ കാലുവെട്ടി മാറ്റി. പോത്തൻകോട് കല്ലൂർ സ്വദേശി സുധീഷിനെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിവലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാലുവെട്ടിമാറ്റി റോഡിലെറിഞ്ഞു. ദേഹത്താസകലം വെട്ടേറ്റ സുധീഷിന്റെ നില ഗുരുതരമാണ്.