മുംബൈ: മൂത്ത സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ താനെയിൽ ശനിയാഴചയാണ് സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നാണ് യുവാവ് മൂത്ത സഹോദരനെ കൊലപ്പെടുത്തിയത്. യുവാവിനെതിരെ ഐപിസി 302 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു

മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ ക്ഷുഭിതനായ യുവാവ് സമീപത്തിരുന്ന വലിയ കല്ല് എടുത്ത് അടിച്ചുകൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കറ്റ സഹോദരൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.