കണ്ണൂർ: മട്ടനൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. സാമൂഹ്യ നീതിവകുപ്പിന്റെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 19ാം മൈലിൽ മലബാർ സ്‌കൂളിനു സമീപം തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ കാർ യാത്രികരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മട്ടന്നൂരിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വരികയായിരുന്ന ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സാമൂഹ്യ നീതിവകുപ്പിന്റെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ കാർ യാത്രികരായ കോട്ടയം കാഞ്ഞിരപള്ളി യിലെ തോമസ്‌ക്കുട്ടി(25) യാണ് മരിച്ചത്. റോയി വടക്കൻ(53), സിസ്റ്റർ ട്രീസ(58) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.