കൽപ്പറ്റ: മേപ്പാടിയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ കെ എസ് ബേക്കറി നടത്തിപ്പുകാരൻ മണക്കാം വീട്ടിൽ ഷിജു (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കടബാധ്യതയാണോ സംഭവത്തിലേക്ക് നയിച്ചതെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. മേപ്പാടി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.