തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവമാധ്യമങ്ങളിടലക്കം താരം ഒരു ലോഹത്തൂർ ആണ്. അമേരിക്കയിൽ യൂടായിൽ കണ്ടത്തിയതിനു സമാനമായ റെമാനിയയിൽ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിട്ടുണ്ട്. ഇത് അന്യഗ്രഹ ജീവികൾ സ്ഥാപിച്ചതാണെന്ന വ്യാപക പ്രചാരണം ഉണ്ടാകുവുകയും ചെയ്തു. എന്നാൽ ഇതിൽ യാതൊരു അത്ഭുദവുമില്ലെന്ന് വ്യകത്മാക്കുകയാണ് ശാസ്ത്രകാരന്മ്മാരായ ഡോ വൈശാഖൻ തമ്പിയുംെൈ ബജുരാജും. ഇരുവരുടെയും പോസ്റ്റുകൾ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

ഡോ വൈശാഖൻ തമ്പിയുടെ പോസ്റ്റ് ഇങ്ങനെയാണ്:

എങ്ങാണ്ടൊക്കെയോ കുറേ ലോഹത്തൂണുകൾ കണ്ടു എന്നുപറഞ്ഞ് പത്രങ്ങൾ വാർത്തയെന്നപേരിൽ സിനിമാക്കഥയെഴുതി തകർക്കുകയാണ്. ഒരുപാട് സുഹൃത്തുക്കൾ അതേപ്പറ്റി വിശദീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വാർത്താസാഹിത്യങ്ങൾ പിടിപ്പിച്ച മസാല അങ്ങോട്ട് മാറ്റിനിർത്തിയാൽ അതിൽ 'വിശദീകരണം' ആവശ്യമുള്ള ഒന്നുമില്ല എന്നതാണ് സത്യം.

ഇന്ന് രാത്രി നിങ്ങൾ കടന്നുപോയ ഒരു കറുത്ത റോഡിലൂടെ പിറ്റേന്ന് രാവിലെ വരുമ്പോൾ വെള്ള സമാന്തര വരകൾ പ്രത്യക്ഷപ്പെട്ടാൽ നിങ്ങൾ ഞെട്ടുമോ? രാത്രി ആരോ വരച്ചതാകുമെന്ന് നിങ്ങൾ ഊഹിക്കും, റോഡിൽ സീബ്രാവരകൾ ഇടാൻ സർക്കാർ സംവിധാനങ്ങൾ ഉണ്ടല്ലോ എന്നോർക്കും, ഇത്രയൊക്കെയല്ലേ ഉള്ളൂ! 'എന്നാലും വരച്ച ആൾ ആരായിരിക്കും?' എന്ന ചോദ്യം അലട്ടാൻ സാധ്യതയുണ്ടോ? സീബ്രാവരകൾക്ക് പകരം തീരെ പരിചയമില്ലാത്ത തരം വരകളാണെങ്കിലോ? ഒരുപക്ഷേ എന്താകും ആ വരകളുടെ അർത്ഥം എന്ന കൗതുകം വരാം, വരച്ചയാൾക്ക് തെറ്റിയതാണോ എന്ന് സംശയിക്കാം, ഔദ്യോഗികമല്ലാതെ ആരെങ്കിലും തന്നിഷ്ടത്തിന് വരച്ചതാണോ എന്നാലോചിക്കാം,... പക്ഷേ അതിൽ എന്തോ അതിഭൗതിക നിഗൂഢത ഉണ്ടെന്നോർത്ത് വേവലാതിപ്പെടാൻ സ്‌കോപ്പുണ്ടോ? അസാധ്യമായ, അഥവാ സംഭവിക്കാൻ നിങ്ങൾക്കറിയാവുന്ന യാതൊരു സാധ്യതകളും ഇല്ലാത്ത സംഭവങ്ങളിലേ അങ്ങനൊരു വേവലാതിക്ക് സ്‌കോപ്പുള്ളൂ.

ഇപ്പറയുന്ന ലോഹത്തൂണുകളിലും അതേയുള്ളൂ. ആര് ചെയ്തെന്നോ, എങ്ങനെ ചെയ്തെന്നോ അറിയില്ല എന്നത് മാത്രമേ അവിടെ നിഗൂഢമായിട്ടുള്ളൂ. അല്ലാതെ ഭൂമിയിലാർക്കും ചെയ്യാനാവാത്ത പ്രവൃത്തിയല്ല അത്, ഭൂമിയിലെങ്ങും ഉണ്ടാവാൻ സാധ്യതയില്ലാത്ത വസ്തുവുമല്ല അത്. ഇവിടെത്തന്നെ നൂറായിരം സാധ്യതകൾ കിടക്കുമ്പോൾ, ബഹിരാകാശത്തുനിന്ന് സാധ്യതകൾ ഇറക്കുമതി ചെയ്യേണ്ട കാര്യമുണ്ടോ? കൗതുകം, ജിജ്ഞാസ തുടങ്ങിയവ വളരെ എക്സ്പെൻസീവായ വികാരങ്ങളാണ്. അതുകൊണ്ട് അത് ചെലവാക്കുന്നതിനായി വിഷയങ്ങൾ തെരെഞ്ഞെടുക്കുമ്പോൾ ഒരു മിനിമം യോഗ്യത നിശ്ചയിക്കുന്നതാണ് ഉചിതം. എന്നെ സംബന്ധിച്ച് ലോഹത്തൂണുകൾ ഡിസ്‌ക്വാളിഫൈഡാണ്!

ശാസ്ത്രലോകം ബൈജുരാജിന്റെ വിശദീകരണം ഇങ്ങനെയാണ്:

ശാസ്ത്ര ലോകത്ത് പരിഭ്രാന്തി സൃഷ്ടിച്ച് നിഗൂഢമായ ലോഹത്തൂൺ !.

News:

' അമേരിക്കയിലെ യൂടായിൽ കണ്ടത്തിയതിനു സമാനമായ ലോഹത്തൂൺ ഇപ്പോൾ റൊമാനിയയിലും കണ്ടെത്തിയിരിക്കുകയാണ്. യൂടായിലെ തൂൺ അപ്രത്യക്ഷമായതിനു പിന്നാലെയാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയിൽ സമാനമായ ഒറ്റത്തൂൺ കണ്ടെത്തിയിരിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത ചിലർ ഒറ്റത്തൂൺ യൂടായിൽ നിന്ന് നീക്കം ചെയ്തു എന്നാണ് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് ആരാണെന്നോ സ്ഥാപിച്ചവർ ആരാണെന്നോ ഇനിയും വ്യക്തമായിട്ടില്ല. അന്യഗ്രഹ ജീവികൾ സ്ഥാപിച്ചതാവാമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, ഇത് എന്താണെന്നോ എങ്ങനെയാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്നോ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

ഒറ്റ ദിവസം കൊണ്ടാണ് യൂടായിലെ ലോഹത്തൂൺ അപ്രത്യക്ഷമായത്. വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചവർ ഇത് കണ്ടിരുന്നു. എന്നാൽ, ശനിയാഴ്ച ഇത് കാണാതായി. തൂൺ നിന്ന സ്ഥലത്ത് ത്രികോണാകൃതിയിൽ ഒരു കുഴിയും കണ്ടെത്തി ഇതിനു പിന്നാലെയാണ് കടലിനക്കരെ ഏതാണ്ട് 6000 മൈൽ അകലെ തൂൺ കണ്ടത്തിയത്.ഹെലികോപ്റ്ററിൽ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായിൽ നിഗൂഢമായ ഒറ്റത്തൂൺ കണ്ടെത്തിയത്. ഏകദേശം മൂന്നു മീറ്റർ ഉയരമുള്ള ഇത് നിലത്തുറപ്പിച്ചിരിക്കുകയായിരുന്നു. ലോഹം കൊണ്ട് നിർമ്മിച്ചതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. എന്നാൽ, ഏത് ലോഹമാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല.'ഇങ്ങനെ ഒരു വാർത്ത ഇപ്പോൾ വൈറലാണ്. എന്തായിരിക്കാം യാഥാർഥ്യം ?
.
വാർത്ത അവിടെ നിൽക്കട്ടെ..
.
അമേരിക്കയിൽ മാൻഹട്ടനിലെ വെസ്റ്റ് 20 സ്ട്രീറ്റിൽ താമസിച്ചിരുന്ന ഒരാളാണ് ജോൺ മക്ക്രാക്കൻ. അദ്ദേഹത്തിന്റെ വീട്ടിലെ ഗാലറിയിൽ ഉള്ള നിർമ്മിതികൾ ആണ് ഇവിടെ ചിത്രത്തിൽ താഴെ കാണിച്ചിരിക്കുന്ന 4 മോണോലിതുകൾ. ഇത് 2010 ലെ ഫോട്ടോ ആണ്. അദ്ദേഹം 2011 ഇൽ മരണമടഞ്ഞു. എങ്കിലും അതിനു മുന്നേതന്നെ ഇതുപോലുള്ള കൂടുതൽ മോണോലിതുകൾ അദ്ദേഹം നിർമ്മിച്ചിരുന്നു. എന്നാൽ ഇപ്പോൾ യൂടായിലും, റൊമാനിയായിലും കണ്ടെത്തിയ മോണോലിതുകൾക്കു ജോണ് നിർമ്മിച്ചവ അല്ല പകരം അനുഗ്രഹജീവികൾ നിർമ്മിച്ചവ ആവാം എന്ന്. എന്നാൽ ജോണിന്റെ മകൻ പറയുന്നതു അത് അച്ഛൻ നിർമ്മിച്ചവ ആകാം എന്നും. ജോണിന്റെ മോണോലിതും, ഇപ്പോൾ അമേരിക്കയിലും റൊമാനിയായിലും കണ്ട മോണോലിതും കണ്ടിട്ടു നിങ്ങൾക്ക് എന്ത് തോന്നുന്നു ?? ലോകത്തിന്റെ പല ഭാഗത്തും.. പ്രത്യേകിച്ച് അമേരിക്കയിൽ ഇതുപോലെ ജനശ്രദ്ധ ആകർഷിക്കുവാനായി പല നിർമ്മിതികളും ആളുകൾ ചെയ്യാറുണ്ട്. ആരും കാണാത്ത രീതിയിലായിരിക്കും അവർ അത് ചെയ്യുന്നതും, അവിടെനിന്നു മാറ്റുന്നതും. ബാക്കി എല്ലാം കെട്ടുകഥകൾ ആവും.