ന്യൂഡൽഹി വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗൾപുരിയിൽ 17 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ അടച്ച നിലയിൽ. രോഹിണി സെക്ടർ-1ൽ താമസിക്കുന്ന 17 വയസ്സുകാരന്റേതാണ് മൃതദേഹമെന്നു തിരിച്ചറിഞ്ഞു. വ്യാഴാഴ്ച രാത്രി കുട്ടിയെ കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

വെള്ളിയാഴ്ച രാവിലെയോടെ സംശയാസ്പദമായ സാഹചര്യത്തിൽ വഴിയരുകിൽ സ്യൂട്ട്‌കേസ് കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പർപ്പിൾ കളർ ട്രാവൽ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം. തൊണ്ട മുറിച്ചിരുന്നുവെന്നും മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സമീർ ശർമ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.