ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ പിണറായി വിജയനെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം.

കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും സാമൂഹികസമത്വത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളുടെ അഭിവൃദ്ധിയിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാലിൻ ട്വീറ്റിൽ പറഞ്ഞു.

Best wishes to my brother @vijayanpinarayi on his swearing in as @CMOKerala and I hope that his determination and perseverance will lead to social equality, peace and prosperity for the people.

- M.K.Stalin (@mkstalin) May 20, 2021

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു വൈകുന്നേരം മൂന്നരയ്ക്കു നടന്ന ചടങ്ങിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.