തിരുവനന്തപുരം: മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററിൽ പ്രതിക്ഷിച്ച ചലനങ്ങൾ സൃഷ്ടിക്കാതെ പോയ സാഹചര്യത്തിൽ സിനിമയെ ഡിഗ്രേഡ് ചെയ്യുന്ന വിധത്തിൽ പരാമർശങ്ങൾ നടത്തിയവർക്കെതിരെ പ്രതികരണവുമായി മോഹൻലാൽ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ചിത്രത്തിനെതിരെ മനഃപൂർവ്വമെന്നോണം നടന്ന വിമർശനങ്ങൾക്കെതിരെ മോഹൻലാൽ പ്രതികരിച്ചത്.സിനിമ കാണാത്തവർ വരെ സിനിമയെ പറ്റി കുറ്റം പറഞ്ഞു.അങ്ങിനെ റിവ്യ പറയാൻ ഒരർഹതയും ഇല്ലാത്തവരാണ് ചിത്രത്തെക്കുറിച്ച് നിരുപണം എഴുതിയത് എന്നും മോഹൻലാൽ പ്രതികരിച്ചിരുന്നു.

ഇപ്പോഴിത പ്രതികരണത്തിന് പിന്നാലെ മോഹൻലാൽ ഫേസ് ബുക്കിൽ പങ്കുവെച്ച പുതിയ ചിത്രത്തിന് രസകരമായ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.ഗേറ്റിന് മുകളിൽ വലതു കൈ വെച്ച് പുറം തിരിഞ്ഞ് നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്.ചിത്രത്തിന് ക്യാപ്ഷനായി മേഘങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോയ്ക്ക് താഴെ നിറയുന്ന കമന്റുകളിൽ ഭൂരിഭാഗവും വായനക്കാരിൽ ചിരി പടർത്തുന്നതാണ്.

ആൾക്കാര് മരയ്ക്കാറിനെ പറ്റി എന്തെങ്കിലും പറഞ്ഞെന്ന് കരുതി ഇങ്ങനെ പുറം തിരിഞ്ഞ് പിണങ്ങി നിൽക്കണോ മോഹൻലാലേ......വിട്ടു കള ഞമ്മക്ക് ആറാട്ട് തൂക്കിയടിക്കാടോ....... എന്നാണ് ഒരു കമന്റ്.ക്യാപ്ഷൻ എന്താ ലാലേട്ടാ air ൽ ആണ് എന്നാണോ ഒരു ചോദ്യം ഇങ്ങനെ.പണ്ട് തിലകൻ പറഞ്ഞത് ഓർമ്മയുണ്ട് സൗഹൃദ ബന്ധത്തിന് പുറത്ത്.. ലാൽ കുറെ കരിയർ ഇല്ലാതായി പോകേണ്ട അവസരം വന്നിട്ടുണ്ട്.... ഇനിയെങ്കിലും ലാലേട്ടൻ സൗഹൃദത്തിന്റെ പുറത്ത് ഡേറ്റ് കൊടുക്കരുത്.. എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.ഇങ്ങനെ മരക്കാറിൽ ആരാധകർക്കുണ്ടായ നിരാശയും കമന്റുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

എന്നാൽ ചിത്രം ഗംഭീരമായിട്ടുണ്ടെന്നും എമ്പുരാന്റെ വരവാണോയെന്നുമാണ് ഒരു കൂട്ടരുടെ ചോദ്യം.കൈയുടെ ഷേപ്പ് കണ്ടിട്ട് എൽ എന്ന അക്ഷരത്തെ സൂചിപ്പിക്കുന്നുണ്ടെന്നും എൽ ടു വിന്റെ സൂചനാണോയെന്നും കമന്റുകളുണ്ട്.കൈ കുറച്ചുകൂടി ഉയർത്തി വെച്ചിരുന്നെങ്കിൽ എൽ കൃത്യമായി കിട്ടിയേനെ എന്നായിരുന്നു ഒരു നിർദ്ദേശം.

ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി കഴിഞ്ഞു.എന്നാൽ എന്താണ് സംഭവമെന്നോ വിഷയമെന്നോ മോഹൻലാൽ പ്രതികരിച്ചിട്ടില്ല.മരക്കാർ നിരാശപ്പെടുത്തിയെന്ന വാദം തുടരുമ്പോൾ ആറാട്ട് ആ കുറവ് നികത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മോഹൻലാൽ ആരാധകർ.അറാട്ടിന് മുൻപെ ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ എന്നീ ചിത്രങ്ങളും മോഹൻലാലിന്റെ അടുത്ത റിലീസായി വരാനുണ്ട്.