ഗുരുവായൂർ: മോഹൻലാലിന്റെ കാറിലെ വിവാദത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിൽ ചെയർമാനും അഡ്‌മിനിസ്‌ട്രേറ്ററും ഒറ്റപ്പെടുന്നു. ശതകോടീശ്വരനായ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഇവർക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലത്രേ. ഇതാണ് വിവാദത്തിന് കാരണമെന്നാണ് ഉയരുന്ന വാദം.

ദേവസ്വം ബോർഡ് അംഗങ്ങൾക്കൊപ്പമാണ് രവി പിള്ളയും മോഹൻലാലും ക്ഷേത്രത്തിൽ കയറിയത്. എന്നിട്ടും അതിൽ ജീവനക്കാരെ ബലിയാടാക്കുന്നതിന് പിന്നിലെ ചില ഈഗോയുണ്ടെന്നാണ് സൂചന. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ചെയർമാൻ സ്ഥാനം മോഹിക്കുന്ന വ്യക്തിയാണ് വിവാദ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ജീവനക്കാർ പറയുന്നു. മമ്മിയൂർ ഗേറ്റാണ് മോഹൻലാലിന്റെ കാറിന് കടന്നു വരാൻ വേണ്ടി തുറന്നു കൊടുക്കുന്നത്. ഇങ്ങനെ ക്ഷേത്രത്തിലെ പ്രമുഖരുടെ ബന്ധുക്കൾ പോലും ഗുരുവായൂർ നടയിൽ എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് മെമ്പർമാർക്കൊപ്പം എത്തിയ മോഹൻലാലിന്റെ കാറിനും പ്രവേശനാനുമതി നൽകിയത്.

മോഹൻലാൽ ക്ഷേത്ര ദർശനത്തിന് വരുമ്പോൾ കാറിന് പ്രവേശിക്കാൻ വടക്കെ നടയിലെ ഗേറ്റ് തുറന്നുകൊടുത്തത് ദേവസ്വം ജീവനക്കാരൻ നിർദ്ദേശിച്ചതിനാലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നു. മോഹൻലാലിെന്റ കാറിൽ തന്നെയാണ് ഈ ജീവനക്കാരൻ ഉണ്ടായിരുന്നത്. ഇതേ വഴിയിലൂടെ ഭരണ സമിതിയിലെ സ്ഥിരാംഗം ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിെന്റ കാർ കടത്തിവിട്ടിരുന്നു. ഇതിന് പിന്നിലാണ് മോഹൻലാലിെന്റ കാർ വന്നത്. ജീവനക്കാരൻ നിർദ്ദേശിക്കുകയും തൊട്ടുമുമ്പായി ഭരണസമിതി അംഗം കാറിൽ വരികയും ചെയ്തതിനാലാണ് ഗേറ്റ് തുറന്നതത്രെ.

ഭരണസമിതി അംഗങ്ങളായ പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.വി. ഷാജി, കെ. അജിത്ത് എന്നിവർ ദർശന സമയത്ത് മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. എന്നിട്ടും അനുമതിയില്ലാതെ ഗേറ്റ് തുറന്നു എന്നാരോപിച്ച് മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ കാവൽ ജോലിയിൽ നിന്ന് മാറ്റിനിർത്തിയത് വിവാദമാണ്. വിമുക്ത ഭടന്മാരുടെ സംഘടനയാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നത്. ഗേറ്റ് തുറന്നുകൊടുത്തവരെ മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് ചീഫ് സെക്യൂരിറ്റി ഓഫിസർക്ക് ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കത്ത് നൽകിയിരുന്നു. ഈ കത്തിന് പിന്നിലും ബലിയാടാക്കൽ ഗൂഢാലോചനയുണ്ടെന്നാണ് സൂചന.

പ്രത്യേക അനുമതിയുള്ള വിവിഐപികൾക്കു വേണ്ടി പൊലീസ് ശുപാർശയുള്ളപ്പോൾ മാത്രമാണ് ഇതിനപ്പുറത്തേക്ക് വാഹനങ്ങൾ കടത്തിവിടുക. എന്നാൽ മോഹൻലാലിന്റെ വാഹനത്തിന് അത്തരം അനുമതിയൊന്നും ലഭിച്ചിരുന്നില്ല. പിന്നെങ്ങനെയാണ് കാർ അകത്തേക്കു കടത്തിവിട്ടതെന്നെന്നാണ് അഡ്‌മിനിസ്‌ട്രേറ്റർ  ആരായുന്നത്. എന്നാൽ രവി പിള്ളയുടെ സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസുകാർ അടക്കം മോഹൻലാൽ യാത്ര ചെയ്ത കാറിലുണ്ടായിരുന്നു.

അനുമതി കൂടാതെ ഗേറ്റ് തുറന്ന് വാഹനം കടത്തിവിട്ട സെക്യൂരിറ്റി ജീവനക്കാരെ സർവിസിൽനിന്ന് മാറ്റിനിർത്താൻ ചീഫ് സെക്യൂരിറ്റി ഓഫിസർക്ക് അഡ്‌മിനിസ്‌ട്രേറ്റർ കത്ത് നൽകിയിരുന്നു. ഗുരുവായൂരിൽ വ്യവസായിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മോഹൻലാൽ വ്യാഴാഴ്ച പുലർച്ച ക്ഷേത്ര ദർശനത്തിനെത്തിയത്.

വടക്കേനടയിൽ നാരായണാലയത്തിന് സമീപത്തെ ഗേറ്റ് തുറന്നാണ് നടന്റെ കാർ ക്ഷേത്ര പരിസരത്തേക്ക് കടത്തിവിട്ടത്. ദേവസ്വം ഭരണസമിതിയിലെ ചേരിപ്പോരിന്റെ പേരിലാണ് മോഹൻലാലിന്റെ ദർശനം വിവാദമാക്കുന്നതെന്നാരോപിച്ച് ഫാൻസ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.