കൊച്ചി: മോൻസ് ജോസഫ് എംഎൽഎക്കും മറ്റുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ് പുറപ്പെട്ടുവിച്ചു . മോൻസ് ജോസഫ് പ്രസിഡന്റായ ആൾ കേരള ഗവൺമെന്റ് കോൺട്രാക്‌റ്റേഴ്‌സ് അസ്സോസിയേഷന്റെ അമ്പത് ലക്ഷം രൂപ തിരിമറി നടത്തിയെന്നാരോപിക്കുന്ന ഹർജിയിലാണ് കോടതി നടപടി. സംഘടനയുടെ ഫണ്ട് ഭാരവാഹികൾ ചേർന്ന് തിരിമറി നടത്തിയെന്നാണ് ആരോപണം.

കൊല്ലം പടപ്പക്കര മുളവനയിൽ എം. വൈ.സോളമൻ നൽകിയ കേസിൽ അസോസിയേഷന്റെ ഭാരവാഹികളെക്കൂടാതെ വിജിലൻസ് ഡയറക്ടരും തിരുവനന്തപുരം പൊലീസ് കമ്മീഷണറും എതിർകക്ഷികളാണ്.

അഴിമതി നടത്തുന്നതിനും എതിർക്കുന്നവരെ പിരിച്ചുവടാനും വേണ്ടിയാണ്, കാലാവധി കഴിഞ്ഞ് രണ്ട് വർഷമായിട്ടും ഭാരവാഹി തിരഞ്ഞെടുപ്പ് നടത്താത്തതെന്നും അഡ്വ.വി. ജയപ്രദീപ് മുഖേന സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു വിശദമായ വിജിലൻസ് അന്വേഷണം നടത്തുവാനും റീസീവറേയും റിട്ടേണിങ് ഓഫീസറേയും നിയമിക്കുന്നതിനും ഹർജിയിൽ ആവശ്യമുണ്ട്.