പത്തനംതിട്ട: സഹോദരനും സുഹൃത്തുക്കൾക്കും ഒപ്പം വഴിയരികിൽ നിൽക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെ സദാചാര ഗുണ്ടായിസം. മോശമായ ഭാഷയുമായി എത്തിയവരെ പെൺകുട്ടി തന്നെ പരസ്യമായി നേരിട്ടു രംഗത്തെത്തുകയാിയരുന്നു.

പത്തനംതിട്ടയിൽ വാഴമുട്ടത്താണ് സംഭവമുണ്ടായത്. റോഡിന് അരികിൽ നിൽക്കുകയായിരുന്ന ഇവർക്ക് നേരെ രണ്ട് പേർ ഓട്ടോറിക്ഷയിൽ എത്തി അസഭ്യം പറയുകയായിരുന്നു. ഓട്ടോയിൽ എത്തിയ ഇരുവരും മദ്യപിച്ചിരുന്നു.

തുടർന്ന് സ്ഥലത്ത് നാട്ടുകാരെത്തുകയും അവരുടെ മുന്നിൽ വെച്ച് തന്നെ പെൺകുട്ടി വഴക്കുണ്ടാക്കാനെത്തിയവരെ നേരിടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. യോയിൽ. സോഷ്യൽ മീഡിയയിലെ പല ഗ്രൂപ്പുകളിലും ഈ വിഡിയോ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.

വീഡിയോ കാണാം: