കൊച്ചി: അമ്മ കുട്ടിയെ കെ.എസ്.ആർ.ടി.സി ബസ്സിനിടയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആൺകുട്ടിയെയാണ് വലിച്ചെറിഞ്ഞത്. മഴുവന്നൂർ തട്ടാംമുകളിലാണ് സംഭവം.നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു.

രാവിലെ 11 മണിക്കാണ് സംഭവം.കുട്ടിയെ വളർത്താൻ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് ഈ ക്രുരത കാട്ടിയതെന്നാണ് വിവരം.ഇവർ പ്രദേശത്ത വാടകവീട്ടിൽ താമസിക്കുന്ന കുടുംബമാണ് എന്നാണ് അറിയുന്നത്. നാലുമക്കളുണ്ടെന്നും ഇവരെയൊക്കെ വളർത്താൻ പറ്റില്ലെന്ന് യുവതി പറഞ്ഞതുമായാണ് സൂചന.

നാട്ടുകാർ ചേർന്ന് സ്ത്രീയെ തടഞ്ഞ് വെച്ച പൊലീസിൽ ഏൽപിച്ചു. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി യുവതിയെ കസ്റ്റഡിയിലെടുത്തു.